റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു

Anjana

മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപം റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരണപ്പെട്ടു. മുംബൈ സ്വദേശിയായ 27 വയസ്സുള്ള ആന്‍വി കാംദാറാണ് അപകടത്തിൽ മരിച്ചത്. ഈ മാസം 16നാണ് യുവതി സുഹൃത്തുക്കളോടൊപ്പം പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണാൻ യാത്ര തിരിച്ചത്.

പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വഴുതി വീണതെന്ന് മാങ്കോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്. കോസ്റ്റ്ഗാർഡ് ഉൾപ്പെടയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്കരമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ മനഗാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ ദുരന്തം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് സുരക്ഷിതമായി കൊന്റന്റ് നിർമ്മിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.