
നവംബര് ഒന്നിന് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്ത്ഥികള്ക്കായുള്ള യാത്രാ ക്രമീകരണങ്ങള് സംബന്ധിച്ച് മോട്ടോര് വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള് വിദ്യഭാസ, ഗതാഗതമന്ത്രിമാർ ചേർന്ന യോഗത്തിൽ അംഗീകരിച്ചു.
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കുകയും എല്ലാ സ്കൂളുകള്ക്കും മാര്ഗനിര്ദ്ദേശങ്ങള് കൈമാറുകയും ചെയ്യും.
വിദ്യാര്ത്ഥികള്ക്കായുള്ള യാത്ര കണ്സഷന് ഉറപ്പാക്കും.സ്കൂളുകള് ആവശ്യപ്പെട്ടാൽ കെഎസ്ആര്ടി ബോണ്ട് സര്വ്വീസുകള് നടപ്പിലാക്കും .
ഇതിനുള്ള നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കൂള് അധികൃതരും കെഎസ്ആര്ടിസിയും ചേർന്നു തീരുമാനമെടുക്കും.
വിദ്യാര്ത്ഥികള്ക്കായി കെഎസ്ആര്ടിസി ബസ്സുകളിൽ നിലവിലെ കണ്സഷന് തുടരുമെന്നും സ്വകാര്യ ബസുകളിലെ കണ്സഷന് നിരക്ക് ഉടന് തീരുമാനിക്കുമെന്നുമാണ് അറിയിപ്പ്.
Story highlight : Travel concessions will be allowed for students.