സ്പാം മെസേജ് നിയന്ത്രണം: ട്രായ് തീരുമാനം ഡിസംബർ 1 വരെ നീട്ടി

Anjana

Updated on:

TRAI spam message control
സ്പാം മെസേജുകളും അനാവശ്യ കോളുകളും തടയാനായി ട്രായ് നടപ്പാക്കാനിരുന്ന നിയന്ത്രണം ഡിസംബർ ഒന്ന് വരെ നീട്ടി. ആദ്യം നവംബർ 1 മുതൽ മെസേജുകൾ ട്രേസ് ചെയ്യാവുന്ന തരത്തിലാക്കണമെന്നായിരുന്നു ട്രായിയുടെ നിർദ്ദേശം. എന്നാൽ സാങ്കേതിക സംവിധാനത്തിനായി കൂടുതൽ സമയം വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾക്ക് അടക്കം തടസം നേരിടാമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. രാജ്യത്ത് ഒരു ദിവസം 150 കോടിയിലേറെ വാണിജ്യ മെസേജുകളാണ് അയയ്ക്കുന്നത്. ഇവ തടസപ്പെടുന്ന സ്ഥിതി ഗുരുതരമാണെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങൾ പരിഗണിച്ചാണ് നിയന്ത്രണം ഒരു മാസം നീട്ടിയത്. ടെലികോം മേഖലയിലെ സുരക്ഷ കൂട്ടുന്നതിനുള്ള ശ്രമങ്ങളിൽ പല നടപടികളും വരുന്നുണ്ട്. സ്പാം കോൾ ചെയ്യുന്ന സ്ഥാപനങ്ങളെ ബ്ലാക് ലിസ്റ്റ് ചെയ്യുക, മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുക, ടെലിമാർക്കറ്റിങ് കോളുകൾ നിരീക്ഷണത്തിനായി ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുക എന്നിവയാണ് അവയിൽ ചിലത്. Story Highlights: TRAI extends spam message control measures to December 1 due to telecom companies’ request for more time to implement technical systems.

Leave a Comment