മലപ്പുറത്ത് നിപ ആശങ്ക കുറയുന്നു; 58 സാമ്പിളുകൾ നെഗറ്റീവ്

Anjana

Nipah virus Malappuram

മലപ്പുറത്ത് നിപ ആശങ്ക ക്രമേണ ഒഴിയുന്നതായി റിപ്പോർട്ട്. പുതുതായി പരിശോധിച്ച 16 സ്രവ സാമ്പിളുകൾ ഉൾപ്പെടെ ആകെ 58 സാമ്പിളുകളാണ് ഇതുവരെ നെഗറ്റീവായത്. എല്ലാ സാമ്പിളുകളും ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ രോഗലക്ഷണങ്ങളുമായി മൂന്നുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി 21 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 17 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇന്നലെ 12 പേരെ കൂടി സെക്കൻഡറി കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ ആകെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി ഉയർന്നു. ഇതിൽ 220 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗബാധിത മേഖലയിൽ പൂനെ എൻ.ഐ.വിയിൽ നിന്നുള്ള വിദഗ്ധ സംഘം വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താൻ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കന്നുകാലികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നുമുള്ള സാമ്പിളുകൾ ഭോപ്പാലിലെ വിദഗ്ധ സംഘത്തിന് കൈമാറും.