ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ പുറത്തിറങ്ങി; ആവേശം കൊടുമുടിയിൽ

Anjana

Mission Impossible Final Reckoning trailer

ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ ആക്ഷൻ സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. ഈ സീരീസിലെ എട്ടാമത്തെ സിനിമയും ‘മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്റെ തുടർച്ചയുമായ ഈ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇന്നലെ പുറത്തിറങ്ങിയത്. ഏകദേശം 400 മില്യൺ ഡോളർ അഥവാ 3300 കോടിയിലധികം രൂപയുടെ ബജറ്റിൽ ഇറങ്ങുന്ന ഈ ചിത്രം ലോകത്ത് ഇതുവരെ നിർമിച്ചതിൽ വച്ചേറ്റവും ചെലവേറിയ സിനിമയായാണ് അറിയപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിവ് പോലെ ടോം ക്രൂസിന്‍റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ട്രെയ്‌ലറിന്‍റെ ഹൈലൈറ്റ്. അവസാന ഭാഗത്തിൽ തുടങ്ങിവച്ച മിഷൻ പൂർത്തിയാക്കാനായി ടോം ക്രൂസിന്റെ ഏഥൻ ഹണ്ട് ഇറങ്ങി തിരിക്കുന്നതാണ് രണ്ടാം ഭാഗത്തിന്റെ കഥയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ലക്ഷക്കണക്കിന് ആരാധകരുള്ള ‘മിഷൻ ഇംപോസിബിൾ’ സീരിസിലെ അവസാനത്തെ ചിത്രമാകും ഇതെന്നാണ് ഹോളിവുഡിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

1966-ലാണ് ‘മിഷൻ: ഇംപോസിബിൾ’എന്ന ആദ്യത്തെ സിനിമയെത്തുന്നത്. ഇംപോസിബിൾ മിഷൻസ് ഫോഴ്സിൻ്റെ ഏജൻ്റായ ഏഥൻ ഹണ്ടിൻ്റെ വേഷം ചെയ്യുന്ന ടോം ക്രൂയിസാണ് ഈ പരമ്പര പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും ടോം ക്രൂയിസ് ഡ്യൂപ്പില്ലാതെയുള്ള സ്റ്റണ്ട് സീനുകൾ പലപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇംപോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. അടുത്ത വർഷം മെയിൽ ചിത്രം തിയേറ്ററിലെത്തും.

  ബോക്സിങ് പശ്ചാത്തലത്തിൽ 'ആലപ്പുഴ ജിംഖാന'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Story Highlights: Tom Cruise’s ‘Mission Impossible: Final Reckoning’ trailer released, promising high-budget action and thrills

Related Posts
ആഞ്ജലീന ജോളി-ബ്രാഡ് പിറ്റ് വിവാഹമോചനം: എട്ട് വർഷത്തെ നിയമപോരാട്ടത്തിന് വിരാമം
Angelina Jolie Brad Pitt divorce

ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചന കരാറിൽ ധാരണയിലെത്തി. 2016-ൽ Read more

ഹോളിവുഡ് ബാലതാരം ഹഡ്സണ്‍ ജോസഫ് മീക്ക് (16) അപകടത്തില്‍ മരണമടഞ്ഞു
Hudson Joseph Meek death

ഹോളിവുഡ് ചിത്രം 'ബേബി ഡ്രൈവറി'ലൂടെ ശ്രദ്ധേയനായ ബാലതാരം ഹഡ്സണ്‍ ജോസഫ് മീക്ക് (16) Read more

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഡിസംബർ 20ന് റിലീസിന്; മലയാളത്തിലെ ഏറ്റവും വയലൻ്റ് ചിത്രമെന്ന് അവകാശവാദം
Marco Malayalam movie

'മാർക്കോ' എന്ന ചിത്രം ഡിസംബർ 20ന് തിയേറ്ററുകളിലെത്തും. ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ടീമിൻ്റെ Read more

  പൊന്മുട്ടയിടുന്ന താറാവിലെ പ്രധാന കഥാപാത്രം: പാർവതി തിരുവോത്തിന് പകരം ആദ്യം മറ്റൊരാൾ - സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു
ഹോളിവുഡിലേക്ക് വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ അമേരിക്കൻ നടിക്കൊപ്പം
Dhanush Hollywood Street Fighter

തമിഴ് സൂപ്പർ താരം ധനുഷ് 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ Read more

ഹോളിവുഡിൽ വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ സിഡ്നി സ്വീനിക്കൊപ്പം
Dhanush Hollywood Street Fighter

ധനുഷ് ഹോളിവുഡിലേക്ക് വീണ്ടുമെത്തുന്നു. 'സ്ട്രീറ്റ് ഫൈറ്റർ' എന്ന പുതിയ ചിത്രത്തിൽ നായകനായി അഭിനയിക്കുമെന്ന് Read more

മലയാള സിനിമയിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രമായി ‘മാർക്കോ’; ഉണ്ണി മുകുന്ദന്റെ പുതിയ അവതാരം ഡിസംബർ 20ന്
Marco Malayalam movie

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'മാർക്കോ' ഡിസംബർ 20ന് തിയറ്ററുകളിൽ Read more

ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ടീമിന്റെ ‘മാർക്കോ’: മലയാള സിനിമയിലെ പുതിയ അതിസാഹസിക അനുഭവം
Marco Malayalam movie

ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തുന്ന 'മാർക്കോ' എന്ന ചിത്രം സിനിമാ പ്രേമികൾക്ക് വലിയ Read more

  അഭിമന്യു തിലകന്റെ അടുത്ത ചിത്രം 'ബേബി ​ഗേൾ'; കുഞ്ചാക്കോ ബോബനൊപ്പം വീണ്ടും തിളങ്ങാൻ
സിനിമാ പ്രേമികൾക്ക് സന്തോഷ വാർത്ത; നിരവധി ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു
OTT film releases

നാളെ മുതൽ വിവിധ ഇൻഡസ്ട്രികളിലെ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നു. 'ഇടിയൻ ചന്തു', Read more

ക്രിസ്റ്റഫർ നോളന്‍റെ പുതിയ സിനിമയിൽ ടോം ഹോളണ്ട് അഭിനയിക്കുന്നു
Tom Holland Christopher Nolan film

ക്രിസ്റ്റഫർ നോളന്‍റെ പുതിയ സിനിമയിൽ ടോം ഹോളണ്ട് അഭിനയിക്കുമെന്ന് റിപ്പോർട്ട്. മാറ്റ് ഡേമണിനോടൊപ്പം Read more

ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു
Harvey Weinstein cancer diagnosis

ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് മജ്ജയ്ക്ക് ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. ബലാത്സംഗക്കുറ്റത്തിൽ 16 Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക