ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പൈഡർമാൻ 4 നെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. ഈ സിനിമയിൽ പണിഷർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബെർന്താൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പൈഡർമാൻ സിനിമകളിൽ ഏറ്റവും അധികം ആരാധകരുള്ളതും, മൾട്ടിവേഴ്സിന്റെ സാധ്യതകൾ ഉപയോഗിച്ച് പഴയ സ്പൈഡർമാൻ കഥാപാത്രങ്ങളെ തിരികെ കൊണ്ടുവന്നതുമായ സ്പൈഡർമാൻ നോ വേ ഹോം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുതിയ സ്പൈഡർമാൻ സിനിമയിൽ മാർവലിൻ്റെ മറ്റ് സൂപ്പർ ഹീറോകളായ ഡെയർഡെവിളും, പണിഷറും എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ ഫ്രാങ്ക് കാസ്റ്റിൽ അഥവാ ദി പണിഷർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ബെർന്താൽ, സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന സിനിമയിൽ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. മാർവെലിന്റെ ഫെയ്സ് സിക്സിലെ ആദ്യ ചിത്രമെന്ന നിലയിൽ മറ്റു സിനിമകളിലേക്കുള്ള സൂചനകളും ഈ സിനിമയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിംഗ്സ് എന്ന സിനിമയുടെ സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടനാണ് പുതിയ സ്പൈഡർമാൻ സിനിമയും സംവിധാനം ചെയ്യുന്നത്. 2026 ജൂലൈ 31നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
നെഡ് ആയി ജേക്കബ് ബറ്റലോണും, എംജെ ആയി സെൻഡായയും ഈ സിനിമയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടോം ഹോളണ്ട് നായകനാകുന്ന സ്പൈഡർമാൻ 4 നായി വലിയ രീതിയിൽ കാത്തിരിക്കുകയാണ് ഓരോ ആരാധകരും.
Story Highlights: സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയിൽ ബെർന്താൽ എത്തുന്നു; റിലീസ് 2026 ജൂലൈ 31-ന്.