ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ പുറത്തിറങ്ങി; ആവേശം കൊടുമുടിയിൽ

Anjana

Mission Impossible Final Reckoning trailer

ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ ആക്ഷൻ സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. ഈ സീരീസിലെ എട്ടാമത്തെ സിനിമയും ‘മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്റെ തുടർച്ചയുമായ ഈ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇന്നലെ പുറത്തിറങ്ങിയത്. ഏകദേശം 400 മില്യൺ ഡോളർ അഥവാ 3300 കോടിയിലധികം രൂപയുടെ ബജറ്റിൽ ഇറങ്ങുന്ന ഈ ചിത്രം ലോകത്ത് ഇതുവരെ നിർമിച്ചതിൽ വച്ചേറ്റവും ചെലവേറിയ സിനിമയായാണ് അറിയപ്പെടുന്നത്.

പതിവ് പോലെ ടോം ക്രൂസിന്‍റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ട്രെയ്‌ലറിന്‍റെ ഹൈലൈറ്റ്. അവസാന ഭാഗത്തിൽ തുടങ്ങിവച്ച മിഷൻ പൂർത്തിയാക്കാനായി ടോം ക്രൂസിന്റെ ഏഥൻ ഹണ്ട് ഇറങ്ങി തിരിക്കുന്നതാണ് രണ്ടാം ഭാഗത്തിന്റെ കഥയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ലക്ഷക്കണക്കിന് ആരാധകരുള്ള ‘മിഷൻ ഇംപോസിബിൾ’ സീരിസിലെ അവസാനത്തെ ചിത്രമാകും ഇതെന്നാണ് ഹോളിവുഡിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1966-ലാണ് ‘മിഷൻ: ഇംപോസിബിൾ’എന്ന ആദ്യത്തെ സിനിമയെത്തുന്നത്. ഇംപോസിബിൾ മിഷൻസ് ഫോഴ്സിൻ്റെ ഏജൻ്റായ ഏഥൻ ഹണ്ടിൻ്റെ വേഷം ചെയ്യുന്ന ടോം ക്രൂയിസാണ് ഈ പരമ്പര പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും ടോം ക്രൂയിസ് ഡ്യൂപ്പില്ലാതെയുള്ള സ്റ്റണ്ട് സീനുകൾ പലപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇംപോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. അടുത്ത വർഷം മെയിൽ ചിത്രം തിയേറ്ററിലെത്തും.

Story Highlights: Tom Cruise’s ‘Mission Impossible: Final Reckoning’ trailer released, promising high-budget action and thrills

Leave a Comment