Headlines

Paralympics, Sports

പാരാലിമ്പിക്‌സില്‍ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം; ഇന്ത്യയ്ക്ക് എട്ടാം മെഡല്‍.

പാരാലിമ്പിക്‌സില്‍ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം

ടോക്യോ:  ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്രാജ് അധാനയാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ എട്ടാം മെഡലാണിത്. 2016-ൽ റിയോയിൽ നേടിയതിന്റെ ഇരട്ടി മെഡൽ നേട്ടമാണിത്. 216.8 പോയന്റുകളുമായാണ് സിങ്രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. എന്നാൽ ഈ വിഭാഗത്തിൽ ചൈന ആധിപത്യം തുടർന്നു. പാരാലിമ്പിക് റെക്കോഡോടെ നിലവിലെ ചാമ്പ്യൻ ചൈനയുടെ ചാവോ യാങ് (237.9) സ്വർണം നേടിയപ്പോൾ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡൽ സ്വന്തമാക്കി.

Story Highlight : Tokyo Paralympics Singhraj won bronze in shooting.

More Headlines

ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; സ്വർണം നഷ്ടമായത് 1 സെന്റീമീറ്റർ വ്യത്യാസത്തിന്
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി

Related posts