കൊടകര കുഴൽപ്പണ കേസ്: പുനരന്വേഷണം വേണമെന്ന് ടി എൻ പ്രതാപൻ

Anjana

Updated on:

Kodakara hawala case reinvestigation
കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ പ്രതികരിച്ചു. കോടികൾ എത്തിച്ചത് ബിജെപിക്കുവേണ്ടിയാണെന്ന് ആദ്യം ഉന്നയിച്ചത് തങ്ങളായിരുന്നുവെന്നും അന്ന് അതിന്റെ പേരിൽ തങ്ങൾ ഒത്തിരി പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളെ പ്രതികളാക്കി കേസെടുക്കണമെന്ന് അന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും സംസ്ഥാന സർക്കാർ കേസ് ഒതുക്കിതീർക്കാൻ കൂട്ടുനിന്നുവെന്നും പ്രതാപൻ ആരോപിച്ചു. ആഭ്യന്തര വകുപ്പിന് ആർജവമുണ്ടെങ്കിൽ കൊടകര കുഴൽപ്പണ കേസ് പുനരന്വേഷിക്കാൻ തയാറാകണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. കേസ് ബിജെപി നേതാക്കളെ രക്ഷിക്കാനുണ്ടാക്കിയ ഡീലാണെന്ന് കോൺഗ്രസ് അന്നേ പറഞ്ഞിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. സിപിഐഎം-ബിജെപി അന്തർധാരകളുടെ തുടക്കമായിരുന്നു ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി മാറ്റി ചിലരെ പ്രതികളാക്കാനാണ് സർക്കാർ നോക്കിയതെന്നും പ്രതാപൻ കുറ്റപ്പെടുത്തി. എം ആർ അജിത് കുമാറിനെ പോലെയല്ലാത്ത മിടുക്കരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളെ വിശ്വാസമില്ലെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും കള്ളപ്പണം ഒഴുകുന്നുണ്ടെന്നും അതിനാൽ തങ്ങളും ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്ന കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഈ പ്രതികരണം. Story Highlights: T N Prathapan demands reinvestigation of Kodakara hawala case following BJP leader’s revelation

Leave a Comment