3-Second Slideshow

തിരുപ്പതിയിൽ തിക്കുംതിരക്കും: ആറ് പേർ മരിച്ചു

നിവ ലേഖകൻ

Tirupati stampede

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേർക്ക് ജീവൻ നഷ്ടമായി. ടോക്കൺ വിതരണ കൗണ്ടറിന് മുന്നിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഇതിൽ ഒരാളെ തമിഴ്നാട് സേലം സ്വദേശി മല്ലിക എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള ടോക്കൺ വിതരണവുമായി ബന്ധപ്പെട്ടാണ് തിക്കും തിരക്കും ഉണ്ടായത്. സാധാരണയായി തിരുമല മുകളിലാണ് ടോക്കൺ വിതരണം ചെയ്യാറ്. എന്നാൽ ഇത്തവണ ആദ്യമായി താഴെ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയതാണ് അപകടത്തിന് കാരണമായത്. നാളെ രാവിലെ അഞ്ച് മണിക്കാണ് ടോക്കൺ വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ തന്നെ നീണ്ട ക്യൂ ആയിരുന്നു.

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമായ വൈകുണ്ഠ ഏകാദശി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഒമ്പത് കൗണ്ടറുകളാണ് ടോക്കൺ വിതരണത്തിനായി സജ്ജീകരിച്ചിരുന്നത്. പല ക്യൂകളിലും 5000 ത്തിൽ അധികം പേർ ഉണ്ടായിരുന്നു. രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ടിക്കറ്റ് എടുത്ത് കൂപ്പൺ കിട്ടിയാൽ മാത്രമേ ദർശനം സാധ്യമാകൂ എന്നതിനാൽ തിരക്ക് വർധിച്ചു.

  സുപ്രീംകോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല - ചീഫ് ജസ്റ്റിസ്

നാല് പേർ റൂയ ആശുപത്രിയിലും രണ്ട് പേർ സ്വിമ്സ് ആശുപത്രിയിലും വച്ചാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ തിരുപ്പതിയിൽ എത്തും. ഏകദേശം ഒമ്പത് മണിയോടെയാണ് ദുരന്തം ഉണ്ടായത്.

വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്. മറ്റന്നാൾ ആണ് വൈകുണ്ഠ ഏകാദശി. തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി.

Story Highlights: Six people died and several were injured in a stampede at the Tirupati temple during Vaikunta Ekadasi darshan.

Related Posts
സാംസങ് ഗാലക്സി എം56 5ജി ഏപ്രിൽ 17 ന് ഇന്ത്യയിൽ
Samsung Galaxy M56 5G

ഏപ്രിൽ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ പുതിയ സാംസങ് ഗാലക്സി Read more

  മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
സുപ്രീംകോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല – ചീഫ് ജസ്റ്റിസ്
Waqf Act amendments

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല
Waqf Act amendments

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് Read more

വഖഫ് ഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് Read more

ഉപഗ്രഹ ടോൾ സംവിധാനം 15 ദിവസത്തിനുള്ളിൽ
satellite-based toll collection

പതിനഞ്ച് ദിവസത്തിനുള്ളിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത Read more

ഉദ്ഘാടനത്തിന് ഒരുങ്ങി കശ്മീർ റെയിൽ ലിങ്ക്
Kashmir Rail Link

ഏപ്രിൽ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് Read more

  ഹരിദ്വാർ ജയിലിൽ 15 തടവുകാർക്ക് HIV സ്ഥിരീകരിച്ചു
റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി; വില 6,499 രൂപ മുതൽ
Redmi A5

ഷവോമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി. 6,499 രൂപ Read more

മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് ഇന്ത്യയിൽ പുറത്തിറങ്ങി
Motorola Edge 60 Stylus

മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് ഇന്ത്യയിൽ പുറത്തിറങ്ങി. 22,999 രൂപയാണ് വില. ഏപ്രിൽ Read more

7000 എംഎഎച്ച് ബാറ്ററിയുമായി പുതിയ ഓപ്പോ സ്മാർട്ട്ഫോൺ
Oppo Smartphone Launch

ഏപ്രിൽ 21ന് ഫ്ലിപ്കാർട്ടിലൂടെയാണ് പുതിയ ഓപ്പോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 7000 Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 137 പേർ അറസ്റ്റിൽ
Operation D-Hunt

ഏപ്രിൽ 13ന് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 137 പേർ അറസ്റ്റിലായി. Read more

Leave a Comment