“പറപ്പിക്ക് പാപ്പാ…”, സ്‌പ്ലെൻഡർ ബൈക്കിൽ മോഹൻലാലും പൃഥ്വിരാജും; ആശംസയുമായി തുടരും ടീം

Anjana

Updated on:

Thuramukham

ഹെലികോപ്ടറിൽ പറന്നിറങ്ങുന്ന അബ്രാം ഖുറേഷിയുടെ ചിത്രം വൈറലായതിന് പിന്നാലെ മോഹൻലാലിൻ്റെ അടുത്ത ചിത്രത്തിലെ സ്‌പ്ലെൻഡർ ബൈക്കിലെ യാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ തുടരും എന്ന സിനിമയുടെ സംവിധായകൻ ലോകം കീഴടക്കാൻ കെല്പുള്ള കഥാപാത്രത്തിൽ നിന്നും സാധാരണ ഓട്ടോ ഡ്രൈവറായ ഷൺമുഖം ആയി വരുമ്പോൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളി സംബന്ധിച്ച് തമാശ രൂപേണ അതിശയോക്തി പ്രകടിപ്പിച്ചിരുന്നു. പൃഥ്വിരാജുമായുള്ള വാട്സ്ആപ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തായിരുന്നു തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി അതിശയോക്തി പ്രകടിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നിതാ എമ്പുരാൻ ടീമിന് ആശംസ അറിയിച്ച് തരുൺ മൂർത്തി ഷെയർ ചെയ്ത പോസ്റ്റർ രസക്കാഴ്ചയായി. ഷൺമുഖവും സുഹൃത്തും സഞ്ചരിക്കുന്ന സ്‌പ്ലെൻഡർ ബൈക്കിൽ അബ്രാം ഖുറേഷിയും സയ്യിദ് മസൂദും(പൃഥ്വിരാജ്) സഞ്ചരിക്കുന്ന ചിത്രം ഭാവനയിൽ ആവിഘ്കരിച്ചാണ് വേറിട്ട രീതിയിൽ തുടരും ടീം എമ്പുരാൻ ടീമിന് ആശംസ അറിയിച്ചത്. “പറപ്പിക്ക് പാപ്പാ…” എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.

എമ്പുരാൻ്റെ ബ്രഹ്മാണ്ഡ റിലീസിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായ തുടരും മേയിൽ ആണ് റിലീസ് ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാലിൻ്റെ നായികയായി ശോഭന എത്തുന്ന ചിത്രമാണിത്. മോഹൻലാലിന് വേണ്ടി എം.ജി. ശ്രീകുമാർ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

  തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് ഭരണം നഷ്ടം; യുഡിഎഫ് അവിശ്വാസം വിജയിച്ചു

Story Highlights: The team behind Mohanlal’s ‘Thuramukham’ extended a unique wish to the ‘Empuraan’ team through a creative poster featuring characters from both films.

Related Posts
എമ്പുരാനിലെ വില്ലൻ റിക്ക് യൂണോ? സോഷ്യൽ മീഡിയയിൽ ചർച്ച
Empuraan

എമ്പുരാനിലെ വില്ലനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം. ഹോളിവുഡ് നടൻ റിക്ക് Read more

മമ്മൂട്ടിക്കായുള്ള വഴിപാട്: മോഹൻലാലിന്റെ പ്രസ്താവനയിൽ തെറ്റിദ്ധാരണയെന്ന് ദേവസ്വം ബോർഡ്
Mohanlal offering

മോഹൻലാൽ മമ്മൂട്ടിക്കുവേണ്ടി നടത്തിയ ശബരിമല വഴിപാടിന്റെ രസീത് ചോർന്ന സംഭവത്തിൽ ദേവസ്വം ബോർഡ് Read more

ആമിർ ഖാനോ ഫഹദ് ഫാസിലോ, അയാളാര്..? സോഷ്യൽ മീഡിയയിൽ കത്തുന്ന ചർച്ച
Empuraan

മോഹൻലാൽ പങ്കുവെച്ച എമ്പുരാൻ കൗണ്ട്ഡൗൺ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായി. പോസ്റ്ററിലുള്ളത് ആമിർ Read more

  ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
എമ്പുരാൻ ആദ്യ ഗാനം നാളെ; ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കളക്ഷൻ
Empuraan

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. Read more

കറുപ്പാണവൻ്റെ നിറം: ആരാധകർക്ക് ഡ്രസ് കോഡ് നിർദ്ദേശിച്ച് ആശീർവാദ് സിനിമാസ്
Empuraan

മാർച്ച് 27ന് റിലീസ് ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന് ആരാധകർക്കായി ബ്ലാക്ക് ഡ്രസ് കോഡ് Read more

കാതലി’നും വർഷങ്ങൾക്ക് മുൻപ് സ്വവർഗാനുരാഗ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് മോഹൻലാൽ
Mohanlal

വർഷങ്ങൾക്ക് മുൻപ് സ്വവർഗാനുരാഗ വിഷയമാക്കിയ 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് മോഹൻലാൽ Read more

എമ്പുരാൻ മുന്നേറ്റം തുടരുന്നു; മുൻകൂട്ടി ടിക്കറ്റ് വിൽപ്പനയിലൂടെ 58 കോടി നേട്ടം
Empuraan

മുൻകൂട്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ 58 കോടി രൂപയുടെ വരുമാനം നേടിക്കഴിഞ്ഞുവെന്ന് മോഹൻലാൽ Read more

മോഹൻലാലിന്റെ അഭ്യർത്ഥന മാനിച്ചാണ് എമ്പുരാന്റെ നിർമ്മാണത്തിൽ പങ്കാളിയായതെന്ന് ഗോകുലം ഗോപാലൻ
Empuraan

മോഹൻലാലിന്റെ നേരിട്ടുള്ള അഭ്യർത്ഥനയാണ് എമ്പുരാൻ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാകാൻ പ്രേരിപ്പിച്ചതെന്ന് ഗോകുലം ഗോപാലൻ Read more

  വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
എമ്പുരാൻ തെലുങ്ക് ഹൈപ്പിന് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറുപടി വൈറൽ
Empuraan

തെലുങ്ക് മാധ്യമങ്ങളിലെ 'എമ്പുരാൻ' ചിത്രത്തിന്റെ പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാലും പൃഥ്വിരാജും മറുപടി നൽകി. Read more

മോഹൻലാലിന്റെ ജന്മഗൃഹത്തിലെത്തി കേരള യാത്ര; ഇലന്തൂരിന് ആവേശം
Kerala Yatra

ലഹരിവിരുദ്ധ, അക്രമവിരുദ്ധ പ്രചാരണവുമായി ആര്‍. ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന കേരള യാത്ര മോഹന്‍ലാലിന്റെ Read more

Leave a Comment