എമ്പുരാൻ റിലീസ് ആഘോഷമാക്കാൻ ആരാധകർക്ക് ഡ്രസ് കോഡ് നിർദ്ദേശവുമായി ആശീർവാദ് സിനിമാസ് രംഗത്തെത്തി. മാർച്ച് 27ന് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാലോ എന്ന നിർദ്ദേശമാണ് ആശീർവാദ് സിനിമാസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. സംവിധായകൻ പൃഥ്വിരാജും ഈ നിർദ്ദേശത്തെ പിന്തുണച്ചിട്ടുണ്ട്. “ഞാനുമുണ്ട്. ലാലേട്ടന്റെ കാര്യം ഞാനേറ്റു” എന്നാണ് പൃഥ്വിരാജിന്റെ പ്രതികരണം.
I’m in! Lalettan-te karyavum njaan ettu 😎 https://t.co/AKBOklhKnS
— Prithviraj Sukumaran (@PrithviOfficial) March 24, 2025
ഈ ഡ്രസ് കോഡ് നിർദ്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മാർച്ച് 27ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ആഗോള പ്രദർശനം ആരംഭിക്കും. അഡ്വാൻസ് ബുക്കിങ്ങിലൂടെ എമ്പുരാൻ ഇതിനോടകം 58 കോടിയിലധികം നേടിയിട്ടുണ്ട് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.
ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് മാർച്ച് 21ന് രാവിലെ ഒമ്പത് മണിക്കാണ് ആരംഭിച്ചത്. റിലീസിന് മുമ്പേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാൻ. ബുക്കിങ് ആരംഭിച്ച ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റഴിഞ്ഞത് റെക്കോർഡ് നേട്ടമാണ്.
ആശിർവാദ് സിനിമാസും പൃഥ്വിരാജും തമ്മിലുള്ള എക്സ് പ്ലാറ്റ്ഫോമിലെ ചാറ്റ് വൈറലാണ്. ഇത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മാർച്ച് 27ന് ബ്ലാക്ക് ഡ്രസ് കോഡ് ആക്കിയാലോ എന്ന നിർദ്ദേശം ആരാധകരിൽ ആവേശം നിറച്ചിട്ടുണ്ട്.
Story Highlights: Ashirwad Cinemas suggests a black dress code for Empuraan’s release, creating buzz among fans and on social media.