തൃശ്ശൂർ◾: ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ വിളംബരം ഇന്ന് നടക്കും. നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്ന ചടങ്ങ് രാവിലെ പത്തരയോടെയാണ് നടക്കുക. തൃശ്ശൂർ പൂരം നാളെയാണ്.
ഏഴു വർഷം മുമ്പ് വരെ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത്. തുടർച്ചയായ അഞ്ചാം തവണയാണ് എറണാകുളം ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്.
കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുന്നത്. തൃശ്ശൂർ പൂരത്തിലെ ഒരു പ്രധാന ഘടകക്ഷേത്രമാണ് ചെമ്പൂക്കാവ്.
Story Highlights: The Thrissur Pooram proclamation ceremony will take place today with the elephant Ernakulam Sivakumar opening the south gate.