തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല; അന്വേഷണ റിപ്പോർട്ട് പുറത്ത്

Anjana

Thrissur Pooram investigation report

തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് ADGP അജിത് കുമാർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് വീഴ്ച ഉണ്ടായെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. പൂരം ഏകോപനത്തിലും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും പരിചയക്കുറവും വീഴ്ചയായെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെയാണ് തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് ADGP എം.ആർ.അജിത് കുമാർ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഒരാഴ്ചയ്ക്കകം നൽകാൻ നിർദ്ദേശിച്ചിരുന്ന റിപ്പോർട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. 600 പേജുള്ള റിപ്പോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിയ്ക്ക് കൈമാറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ട് ചൊവ്വാഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡി.ജി.പി ഓഫീസിൽ ഇല്ലാത്തതിനാൽ ഇന്ന് റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയ്ക്ക് കൈമാറും. പിന്നാലെ വൈകിട്ടാണ് റിപ്പോർട്ട് ഡി.ജി.പിയ്ക്ക് കൈമാറിയത്. ഈ റിപ്പോർട്ടിൽ തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് വ്യക്തമാക്കുന്നു.

Story Highlights: ADGP Ajith Kumar’s probe report finds no external interference in Thrissur Pooram disruption, criticizes City Police Commissioner

Leave a Comment