തൃശ്ശൂർ◾: തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റത്തോടെ തുടക്കമാകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറി ശക്തന്റെ നഗരിയിൽ പൂരത്തിന്റെ ആരവം ഉയരും. പൂരത്തിന്റെ പ്രൗഢി വർദ്ധിപ്പിക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇന്ന് രാവിലെ മുതൽ കൊടിയേറ്റ ചടങ്ങുകൾ ആരംഭിക്കും. പല ക്ഷേത്രങ്ങളിലും കൊടിയേറ്റം രാത്രിയിലാണ് നടക്കുക.
ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറ ഭഗവതിയുടെ സാന്നിധ്യത്തിൽ ഉയർത്തുന്നതോടെയാണ് പൂരത്തിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വലിയ പാണികൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് 12.30-ന് കൊടിയേറ്റം നടക്കും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11 മണിക്കും 11.30 മണിക്കും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും ചേർന്നാണ് തിരുവമ്പാടിയിൽ കൊടിമരം ഒരുക്കുന്നത്. പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറും. തുടർന്ന് കൊടിമരത്തിൽ ചാർത്തി ദേശക്കാർ ഉപചാരപൂർവ്വം കൊടിമരം നാട്ടി കൊടിക്കൂറ ഉയർത്തും.
Story Highlights: The Thrissur Pooram festival begins today with the flag hoisting ceremony at Thiruvambadi and Paramekkavu temples.