തൃശൂർ റൂറൽ പോലീസ് വൻ ലഹരി മാഫിയയെ പിടികൂടി; പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു

Anjana

Updated on:

Thrissur drug trafficking arrest
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തി മധ്യകേരളത്തിൽ വിതരണം ചെയ്തിരുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എം എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ട മൻസൂർ എന്ന രാജേഷ് (38), സുവിൻ സുരേന്ദ്രൻ (29), മുനീർ മുജീബ് റഹ്മാൻ (28) എന്നിവരാണ് പത്ത് കിലോയോളം കഞ്ചാവുമായി പിടിയിലായത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽ നിന്നും കഞ്ചാവ് വാങ്ങി വരവേ വാഹനത്തിന് തകരാർ സംഭവിച്ചതിനാൽ കഞ്ചാവിൻ്റെ ഭൂരിഭാഗവും തമിഴ്നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിൻ്റെ സിമൻറ് ലോറിയിൽ കയറി നാട്ടിലേക്ക് വരികയായിരുന്നു സംഘം. പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ വി. സജേഷ്കുമാർ, സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ടോൾപ്ലാസയിലും അനുബന്ധ റോഡുകളിലും നിലയുറപ്പിച്ച് വാഹന പരിശോധന നടത്തി ലഹരിക്കടത്തു സംഘത്തെ പിടികൂടിയത്. പിടിയിലായവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ഇവരുടെ സംഘത്തിൽ പെട്ടവരേയും ഇടപാടുകാരേയും ഉപഭോക്താക്കളേയും കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. Story Highlights: Thrissur Rural Police arrest notorious drug trafficking gang with 10 kg of cannabis from Andhra Pradesh

Leave a Comment