തൃശൂർ മുണ്ടൂർ വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിലെ ഗോഡൗണിന് തീ പിടിച്ച സംഭവത്തിൽ മുൻ ജീവനക്കാരനായ ടിറ്റോ തോമസ് പോലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് തീവയ്ക്കാനുള്ള കാരണമെന്ന് ടിറ്റോ തോമസ് പോലീസിന് മൊഴി നൽകി. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ ശ്രമഫലമായി അഞ്ച് മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണം വിധേയമാക്കിയത്. സമീപത്തെ റബ്ബർ എസ്റ്റേറ്റിലേക്കും തീ പടർന്നു പിടിച്ചിരുന്നു. പ്രദേശത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടാണ് മുൻ ജീവനക്കാരൻ തന്നെയാണ് തീ വെച്ചതെന്ന് മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങിയത്. തീപിടുത്തത്തിൽ ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു.
Story Highlights: A former employee surrendered to the police after setting fire to an oil godown in Thrissur, allegedly due to being fired from his job.