തൃശ്ശൂർ സ്വദേശിയുടെ 40 ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി

നിവ ലേഖകൻ

Onam Bumper lottery theft

തൃശ്ശൂർ സ്വദേശിയായ രമേഷ് കുമാർ ഓണം ബംബർ ലോട്ടറി മോഷ്ടിച്ചതായി പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ഓണം ബംബർ ലോട്ടറി മോഷണം പോയി എന്ന പരാതിയുമായി പുത്തൂർ സ്വദേശിയായ രമേഷ് കുമാർ ഒല്ലൂർ പോലീസിൽ പരാതി നൽകി. ഹോൾസെയിൽ ഷോപ്പിൽ നിന്ന് ലോട്ടറി വാങ്ങിയതിന്റെ ബിൽ വിവരങ്ങൾ അടക്കമാണ് പോലീസിൽ പരാതി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്നെ അടുത്തറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് രമേശിന്റെ ആരോപണം. രമേഷ് കുമാറിന്റെ കയറിക്കിടക്കാനുള്ള വീടടക്കമുള്ള സ്വത്തുക്കൾ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തി ഭീഷണിയിലാണ്. റിക്കവറി നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ അവസാന പ്രതീക്ഷയെന്ന നിലയിലാണ് 40 ലോട്ടറികൾ ഒരു മാസത്തെ ശമ്പളം മുടക്കി വാങ്ങിയത്.

ഭാഗ്യദേവത കടാക്ഷിച്ചാൽ എല്ലാ പ്രതിസന്ധികൾക്കും പരിഹാരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ലോട്ടറികൾ അഞ്ചാം തീയതി നോക്കുമ്പോൾ കാണാനില്ലായിരുന്നു. വീടു മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല.

  ആശാവർക്കേഴ്സിന്റെ സമരം 48-ാം ദിവസത്തിലേക്ക്; നിരാഹാരം 10-ാം ദിവസവും

ഇതോടെയാണ് ടിക്കറ്റുകൾ മോഷണം പോയെന്ന് കാട്ടി രമേഷ് കുമാർ പോലീസിൽ പരാതി നൽകിയത്. ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് രമേഷ് കുമാറിന്റെ പരാതി ശ്രദ്ധേയമാകുന്നത്.

Story Highlights: Thrissur man files complaint about stolen Onam bumper lottery tickets worth a month’s salary

Related Posts
അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചു; ‘ഒപ്പം’ സിനിമയുടെ അണിയറ പ്രവർത്തകർ നഷ്ട പരിഹാരം നൽകണമെന്ന് കോടതി
Oppam film compensation

'ഒപ്പം' സിനിമയിൽ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് അധ്യാപികയ്ക്ക് നഷ്ടപരിഹാരം. ചാലക്കുടി മുൻസിഫ് കോടതിയാണ് Read more

എസ്കെഎൻ 40 കേരള യാത്രയുടെ ആദ്യഘട്ടം തൃശ്ശൂരിൽ സമാപിച്ചു
SKN 40 Kerala Yatra

ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയായ എസ്കെഎൻ 40 കേരള യാത്രയുടെ ആദ്യഘട്ടം തൃശ്ശൂരിൽ സമാപിച്ചു. Read more

സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറുടെ ആത്മഹത്യ
Thrissur suicide

തൃശ്ശൂർ പുത്തൂർ കൈനൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവർ Read more

  ആലപ്പുഴയിൽ ലഹരിവേട്ട: നടി ക്രിസ്റ്റീന അറസ്റ്റിൽ; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോമിനും കഞ്ചാവ് നൽകിയെന്ന് മൊഴി
പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം: യുവാവിനെതിരെ കേസ്
Priyanka Gandhi convoy obstruction

തൃശ്ശൂരിൽ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. എളനാട് സ്വദേശി Read more

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം: എഴുപതുകാരിയായ അമ്മ ഗുരുതരാവസ്ഥയിൽ
Thrissur assault

തൃശൂരിൽ മദ്യലഹരിയിലായ മകൻ എഴുപതുകാരിയായ അമ്മയെ ക്രൂരമായി മർദ്ദിച്ചു. ശീമക്കൊന്നയുടെ വടികൊണ്ടുള്ള മർദ്ദനത്തിൽ Read more

തൊഴിൽ പൂരം: മൂന്ന് ലക്ഷം തൊഴിലവസരങ്ങളുമായി മെഗാ ജോബ് എക്സ്പോ
Thrissur Job Fair

ഏപ്രിൽ 26ന് തൃശ്ശൂരിൽ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോ. മൂന്ന് ലക്ഷം Read more

പെരുമ്പിലാവിൽ യുവാവിനെ ഭാര്യയുടെ കൺമുന്നിൽ കുത്തിക്കൊന്നു
Murder

തൃശൂർ പെരുമ്പിലാവിൽ യുവാവിനെ ഭാര്യയുടെ കൺമുന്നിൽ കുത്തിക്കൊന്നു. ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് Read more

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ലഹരി മാഫിയ സംഘം
Drug Mafia

പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരത്തംകോട് സ്വദേശി അക്ഷയ് ആണ് Read more

വടക്കാഞ്ചേരിയിൽ വയോധികയെ ഉപേക്ഷിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Human Rights Commission

വടക്കാഞ്ചേരിയിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 68 Read more

Leave a Comment