തൃശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച: രണ്ടര കിലോ സ്വർണം കവർന്നു

നിവ ലേഖകൻ

Thrissur gold robbery

തൃശൂരിൽ പട്ടാപ്പകൽ നടന്ന വൻ സ്വർണ്ണ കവർച്ചയിൽ രണ്ടര കിലോ സ്വർണം കവർന്നതായി റിപ്പോർട്ട്. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചു കവർന്നത്. സ്വർണവ്യാപാരികളായ തൃശൂർ കിഴക്കേക്കോട്ട സ്വദേശിയായ അരുൺ സണ്ണിയും റോജിയുമാണ് ആക്രമണത്തിന് ഇരയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയപാത പീച്ചി കല്ലിടുക്കിൽ കഴിഞ്ഞ ദിവസം പകൽ 11. 45 ഓടുകൂടിയായിരുന്നു സംഭവം നടന്നത്. കുതിരാന് സമീപത്ത് വെച്ച് മൂന്ന് വാഹനങ്ങളിലെത്തിയ സംഘം സ്വർണ വ്യാപാരികൾ സഞ്ചരിച്ചിരുന്ന വാഹനം തടയുകയായിരുന്നു.

ചുറ്റികയും മഴുവും ഉപയോഗിച്ച് ഇരുവരെയും മർദിച്ച സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വർണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരെയും വലിച്ച് പുറത്തേക്കിട്ട ശേഷം ഇവർ സഞ്ചരിച്ചിരുന്ന കാർ സംഘം എടുത്തുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഇവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു.

അരുൺ സണ്ണിയെ പാലിയേക്കരയിലും റിജോയെ പുത്തൂരിലും ഇറക്കിവിട്ടു. സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന് പൊലീസ് അറിയിച്ചു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.

  ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു

Story Highlights: Massive gold robbery in Thrissur: 2.5 kg gold stolen from jewelry traders in broad daylight attack

Related Posts
തൃശ്ശൂർ മുരിങ്ങൂരിൽ ഗതാഗതക്കുരുക്ക് ചർച്ചക്കെത്തിയ ഉദ്യോഗസ്ഥനെ പൂട്ടിയിട്ട് പ്രതിഷേധം
Muringoor traffic jam

തൃശ്ശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ചർച്ച ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ Read more

ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
Attempted Murder Case

എറണാകുളം ഏനാനല്ലൂരിൽ മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ Read more

ചെറുതുരുത്തിയിൽ കെഎസ്യുവിന്റെ ആക്രമണം; എസ്എഫ്ഐ നേതാക്കൾക്ക് പരിക്ക്
KSU SFI clash

ചെറുതുരുത്തി മുള്ളൂർക്കരയിൽ കെ.എസ്.യു നടത്തിയ ആക്രമണത്തിൽ എസ്.എഫ്.ഐ നേതാക്കൾക്ക് പരിക്കേറ്റു. കോളേജ് കഴിഞ്ഞ് Read more

  പറവൂരിൽ വീട്ടമ്മയുടെ ആത്മഹത്യ: വട്ടിപ്പലിശക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
ചെറുതുരുത്തിയിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്
KSU-SFI clash

ചെറുതുരുത്തി മുള്ളൂർക്കരയിൽ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് Read more

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ NHAI; സുപ്രീംകോടതി ഇടപെട്ടിട്ടും ദുരിതം തുടരുന്നു
Highway Pothole Repair

തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. Read more

തിരൂരങ്ങാടിയിൽ കാർ തടഞ്ഞ് 2 കോടി കവർന്ന സംഭവം; പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Tirurangadi robbery case

മലപ്പുറം തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന കേസിലെ പ്രതികൾ Read more

ജെയ്നമ്മ വധക്കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ വീണ്ടും പരിശോധന, നിർണായക തെളിവുകൾ ശേഖരിച്ചു
Jainamma murder case

ജെയ്നമ്മ വധക്കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. വീട്ടിൽ Read more

  തിരുവനന്തപുരം നേമത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; പ്രതി പോലീസ് കസ്റ്റഡിയിൽ
ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇത് അഞ്ചാമത്തെ പ്രതി
Hemachandran murder case

സുൽത്താൻ ബത്തേരിയിൽ ഹേമചന്ദ്രൻ കൊലക്കേസിൽ അഞ്ചാമത്തെ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശി വെൽബിൻ Read more

കണ്ണൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് 2 ലക്ഷം രൂപ കവർന്നു
Kannur robbery case

കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ Read more

തൃശൂരിൽ സുരേഷ് ഗോപിക്ക് എതിരെ ഡിവൈഎഫ്ഐ മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Thrissur DYFI protest

തൃശൂരിൽ സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി Read more

Leave a Comment