തൃശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച: രണ്ടര കിലോ സ്വർണം കവർന്നു

Anjana

Thrissur gold robbery

തൃശൂരിൽ പട്ടാപ്പകൽ നടന്ന വൻ സ്വർണ്ണ കവർച്ചയിൽ രണ്ടര കിലോ സ്വർണം കവർന്നതായി റിപ്പോർട്ട്. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചു കവർന്നത്. സ്വർണവ്യാപാരികളായ തൃശൂർ കിഴക്കേക്കോട്ട സ്വദേശിയായ അരുൺ സണ്ണിയും റോജിയുമാണ് ആക്രമണത്തിന് ഇരയായത്.

ദേശീയപാത പീച്ചി കല്ലിടുക്കിൽ കഴിഞ്ഞ ദിവസം പകൽ 11.45 ഓടുകൂടിയായിരുന്നു സംഭവം നടന്നത്. കുതിരാന് സമീപത്ത് വെച്ച് മൂന്ന് വാഹനങ്ങളിലെത്തിയ സംഘം സ്വർണ വ്യാപാരികൾ സഞ്ചരിച്ചിരുന്ന വാഹനം തടയുകയായിരുന്നു. ചുറ്റികയും മഴുവും ഉപയോഗിച്ച് ഇരുവരെയും മർദിച്ച സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വർണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരെയും വലിച്ച് പുറത്തേക്കിട്ട ശേഷം ഇവർ സഞ്ചരിച്ചിരുന്ന കാർ സംഘം എടുത്തുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഇവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. അരുൺ സണ്ണിയെ പാലിയേക്കരയിലും റിജോയെ പുത്തൂരിലും ഇറക്കിവിട്ടു. സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന് പൊലീസ് അറിയിച്ചു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.

Story Highlights: Massive gold robbery in Thrissur: 2.5 kg gold stolen from jewelry traders in broad daylight attack

Leave a Comment