Headlines

Politics

തൃശൂർ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചു; ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ: വികെ ശ്രീകണ്ഠൻ

തൃശൂർ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചു; ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ: വികെ ശ്രീകണ്ഠൻ

തൃശൂർ കോൺഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി വികെ ശ്രീകണ്ഠൻ എംപി അറിയിച്ചു. പാർട്ടി നേതാക്കൾ ഒന്നിച്ചിരുന്ന് സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്തതായും, ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ പാർട്ടി സജ്ജമായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മുൻപുണ്ടായിരുന്ന പ്രശ്നങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചേലക്കരയിലും പാലക്കാടും വയനാട്ടിലും യൂഡിഎഫ് മികച്ച വിജയം നേടുമെന്ന് വികെ ശ്രീകണ്ഠൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട്‌ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. ഒരു സ്വതന്ത്രസ്ഥാനാർഥിയെ ഇറക്കി സിപിഐഎമ്മിന് മതിയായില്ലേ എന്നായിരുന്നു വികെ ശ്രീകണ്ഠന്റെ പ്രതികരണം.

ലോക്സഭാ തെരഞ്ഞെടപ്പിന് പിന്നാലെയായിരുന്നു തൃശൂരിലെ കോൺ​ഗ്രസിൽ ഭിന്നത രൂപപ്പെട്ടത്. കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. കെപിസിസിയുടെ അന്ത്യശാസനക്ക് പിന്നാലെ തൃശൂർ ഡിസിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂർ രാജിവെച്ചിരുന്നു. വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠൻ എംപിയെ ചുമതലയേൽപ്പിക്കുകയായിരുന്നു.

Story Highlights: VK Sreekandan claims all issues within Thrissur Congress resolved, party ready for united election fight

More Headlines

അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കും
പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല; പി ആർ ഏജൻസി വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്...
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദം: സിപിഐ നാളെ നേതൃയോഗം ചേരും
മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം: രാജ്യവ്യാപക ആഘോഷങ്ങൾ
ഗർബ പന്തലുകളിൽ പ്രവേശനത്തിന് മുമ്പ് ഗോമൂത്രം കുടിപ്പിക്കണം: ബിജെപി നേതാവിന്റെ നിർദേശം വിവാദത്തിൽ
ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം: രഹസ്യസങ്കേതത്തിൽ നിന്ന് ഖുമൈനിയുടെ ഉത്തരവ്
ഇസ്രയേലിലെ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാൻ; നാശനഷ്ടമില്ലെന്ന് ഇസ്രയേൽ
ഇറാന്റെ മിസൈൽ ആക്രമണം: ഇസ്രയേൽ തിരിച്ചടിക്കാൻ തയാർ, യുഎസ് മുന്നറിയിപ്പ് നൽകി
ഇസ്രയേലിനെതിരെ ഇറാൻ രണ്ടാം റൗണ്ട് മിസൈൽ ആക്രമണം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Related posts

Leave a Reply

Required fields are marked *