ലോക്കപ്പിലിരുന്ന് ഗുണ്ടകൾ മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

നിവ ലേഖകൻ

ലോക്കപ്പിലിരുന്ന് ​ഗുണ്ടകൾ മദ്യപിക്കുന്ന ചിത്രം
ലോക്കപ്പിലിരുന്ന് ഗുണ്ടകൾ മദ്യപിക്കുന്ന ചിത്രം

ഏതൊരു രാജ്യത്തും കുറ്റം ചെയ്യപ്പെട്ടവരുടെ വിധി ജയിലടക്കമുള്ള കഠിന ശിക്ഷകളായിരിക്കും. ജയിലിൽ പോവുകയെന്നത് കുറ്റകൃത്യങ്ങൾ ചെയ്യപ്പെട്ട ഒരാൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും കടുത്ത ശിക്ഷയാണ്. എന്നാൽ ആ ജയിൽ തന്നെ കുറ്റവാളികൾക്കുള്ള ഉല്ലാസകേന്ദ്രമായി മാറിയിരിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹി ലോക്കപ്പിൽ ഒരുകൂട്ടം ഗുണ്ടകൾ ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ലോക്കപ്പിൽ കിടക്കുന്ന ഗുണ്ടാതലവൻ നീരജ് ബവാനയുടെ ഒപ്പമുള്ള രാഹുൽ കാല, നവീൻ ബാലി തുടങ്ങിയവർ ജയിലിലിരുന്ന് മദ്യപിക്കുകയും ,ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യമാധ്യങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

24 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ നീരജ് ബവാനയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നുമാണ് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. വീഡിയോയിൽ ഗുണ്ടാത്തലവന്മാർ സിഗരറ്റ് പങ്കിടുന്നതും, ഉല്ലസിക്കുന്നതുമായി കാണാൻ സാധിക്കും. ഒരാൾ ഫോണിൽ സംസാരിക്കുന്ന സമയം മറ്റെയാൾ ദൃശ്യങ്ങൾ പകർത്തുകയാണ്. അവർക്കു പുറമെ ലോക്കപ്പിൽ നാല് പേർകൂടിയുണ്ടായിരുന്നു.

  ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

മുൻപും പലതവണ  ഇരുവരെയും കൊലപാതക കുറ്റങ്ങളിലും, പിടിച്ചുപറിയുമായും ബന്ധപ്പെട്ട കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷം തിഹാർ മണ്ഡോളി ജയിലിലായിരുന്നു അവരെ പാർപ്പിച്ചിരുന്നത്. സംഘത്തിലെ ഒരാളെ കൊല്ലുന്നതിനായി ജയിലിനുള്ളിലുള്ള അവരുടെ എതിരാളി ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ മാസത്തിന്റെ ആദ്യം അവരെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരെയും ചോദ്യം ചെയ്യാനായി പൊലീസുകാരുടെ ഒരു പ്രത്യേക സംഘം ഒരാഴ്ചയിലധികം അവരെ ലോക്കപ്പിൽ പാർപ്പിച്ചു. അവർ ആഗസ്റ്റ് 10 വരെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. തുടർന്ന് വീണ്ടും അവരെ മണ്ഡോളി ജയിലിലേക്ക് അയച്ചു.

ഇപ്പോഴത്തെ പുതിയ റിപ്പോർട്ടുകൾ പ്രകാരം,വീഡിയോയിലെ ദൃശ്യങ്ങൾ മണ്ഡോളി ജയിലിലേതോ അല്ലെങ്കിൽ പ്രത്യേക പൊലീസ് സെല്ലിന്റെ ലോക്കപ്പിലേതോ ആകാമെന്നാണ് നിഗമനം. സംഭവത്തെ തുടർന്ന് പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ലോക്കപ്പിനുള്ളിൽ ഗുണ്ടകൾക്ക് “വിഐപി പരിഗണന” എങ്ങനെ ലഭിച്ചു എന്നതാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ചോദ്യം .

Story highlight : picture of criminals drinking in lock-up went viral.

  പട്നയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് കാറിടിച്ച് പരിക്ക്
Related Posts
പട്നയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് കാറിടിച്ച് പരിക്ക്
Patna advocate shot dead

പട്നയിൽ അഭിഭാഷകനായ ജിതേന്ദ്ര സിംഗ് മൽഹോത്ര വെടിയേറ്റ് മരിച്ചു. സുൽത്താൻപൂർ പൊലീസ് സ്റ്റേഷൻ Read more

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
Delhi earthquake

ഇന്ന് രാവിലെ 9.04 ഓടെ ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ Read more

ഡൽഹിയിൽ ഉഷ്ണതരംഗം; താപനില 44 ഡിഗ്രി വരെ ഉയരും, Yellow Alert
Delhi heatwave

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ Read more

ഡൽഹി മദ്രാസി ക്യാമ്പ്: 100-ൽ അധികം കുടുംബങ്ങൾ തെരുവിൽ, വാസയോഗ്യമല്ലാത്ത ഫ്ലാറ്റുകൾ
Delhi Madrasi Camp

ഡൽഹി ജംഗ്പുരയിലെ മദ്രാസി ക്യാമ്പ് ഒഴിപ്പിച്ചതിനെ തുടർന്ന് നൂറിലധികം കുടുംബങ്ങൾ തെരുവിലിറങ്ങി. 350 Read more

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐ ചാരസംഘം പിടിയിൽ; രണ്ട് പേർ കസ്റ്റഡിയിൽ
ISI spy ring

ഡൽഹിയിൽ പാക് ചാരസംഘടനയുടെ ആക്രമണ പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ തകർത്തു. ഐഎസ്ഐ ചാരൻ Read more

ഭാര്യയെ കൊന്ന് അമ്മയെ വിളിച്ചു; ഉത്തർപ്രദേശിൽ യുവാവിൻ്റെ ക്രൂരകൃത്യം
Uttar Pradesh Crime

ഉത്തർപ്രദേശിലെ ബാഗ്പട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയുമായി ഫോണിൽ സംസാരിക്കുന്ന യുവാവിൻ്റെ വീഡിയോ Read more

പഹൽഗാം ആക്രമണം: ഡൽഹിയിലെ 5000 പാക് പൗരന്മാരോട് രാജ്യം വിടാൻ നിർദേശം
Pahalgam attack

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 5000 പാക് പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. Read more

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഡൽഹിയിൽ ചോദ്യം ചെയ്തു
Tahawwur Rana

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് വെച്ച് Read more

മേധാ പട്കർ മാനനഷ്ടക്കേസിൽ അറസ്റ്റിൽ
Medha Patkar arrest

ഡൽഹി ലഫ്.ഗവർണർ നൽകിയ മാനനഷ്ടക്കേസിൽ മേധാ പട്കർ അറസ്റ്റിൽ. 23 വർഷം പഴക്കമുള്ള Read more