അമ്മു സജീവിന്റെ മരണം: മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി

നിവ ലേഖകൻ

Ammu Sajeev death case arrests

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മുവിന്റെ പിതാവ് മരണത്തിന് മുമ്പ് പ്രിൻസിപ്പാളിന് നൽകിയ പരാതിയാണ് നിർണായകമായത്. സഹപാഠികൾക്കെതിരെ ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. പത്തനാപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനിയേയും കോട്ടയം സ്വദേശികളായ രണ്ടുപേരെയുമാണ് പൊലീസ് ഇവരുടെ വീടുകളിൽ ചെന്ന് കസ്റ്റഡിയിലെടുത്തത്.

അമ്മുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയ സംഭവത്തിലുൾപ്പെടെ അന്വേഷണം വേണമെന്ന് അമ്മുവിന്റെ പിതാവ് ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പൂർണ തൃപ്തിയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമ്മുവിന്റെ മരണത്തിൽ നീതി ഉറപ്പാക്കാൻ ഒപ്പം നിൽക്കുന്നതിന് അദ്ദേഹം ട്വന്റിഫോറിന് നന്ദിയും രേഖപ്പെടുത്തി.

Story Highlights: Police arrest three students in connection with nursing student Ammu Sajeev’s death in Pathanamthitta

Related Posts
ജെയ്നമ്മ കൊലപാതക കേസ്: കുറ്റപത്രം എഡിജിപിക്ക് കൈമാറി, ഉടൻ കോടതിയിൽ സമർപ്പിക്കും
Jainamma murder case

ജെയ്നമ്മ കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം എഡിജിപിക്ക് കൈമാറി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റാണ് Read more

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപ് തെറ്റ് മറയ്ക്കാൻ ശ്രമിച്ചു എന്ന് മനോരോഗ വിദഗ്ധൻ
Dr Vandana Das case

ഡോ. വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിനെതിരെ നിർണായക മൊഴിയുമായി മനോരോഗ വിദഗ്ധൻ. Read more

തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

മനോരമ കൊലക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്
Manorama murder case

മനോരമ കൊലക്കേസിൽ പ്രതിയായ ബംഗാൾ സ്വദേശി ആദം അലിക്ക് കോടതി ജീവപര്യന്തം തടവ് Read more

അടൂര് കോടതി വളപ്പില് ഇരുപതിലേറെ തെരുവുനായ്ക്കളെ ഉപേക്ഷിച്ച നിലയില്
stray dogs adoor court

പത്തനംതിട്ട അടൂര് കോടതി വളപ്പില് ഇരുപതിലധികം തെരുവുനായ്ക്കളെ ഉപേക്ഷിച്ച നിലയില് കണ്ടെത്തി. കോടതി Read more

യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ
Fake saint arrested

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിലായി. മലപ്പുറം Read more

പത്തനംതിട്ട നഗരസഭയിൽ ഒരു വീട്ടിൽ 226 വോട്ടർമാരെന്ന് സിപിഐഎം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
Pathanamthitta voter list issue

പത്തനംതിട്ട നഗരസഭയിലെ ഒന്നാം വാർഡിൽ ഒരു വീട്ടിൽ 226 പേർക്ക് വോട്ട് എന്ന Read more

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
Kappa case accused

തിരുവനന്തപുരത്ത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ. Read more

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നാണെന്ന് ആരോപണം; ഭർത്താവ് കസ്റ്റഡിയിൽ
domestic abuse death

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃപീഡനത്തെ തുടർന്നാണ് Read more

കരിമാൻതോട് അപകടം: മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്
Auto-rickshaw accident

പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം Read more

Leave a Comment