
കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ നിയന്ത്രണം തെറ്റിയ കാർ പ്രഭാതസവാരിക്കാരായവരുടെ നേർക്ക് ഇടിച്ചുകയറി. സംഭവത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. ഹൃദയസ്തംഭനത്തെ തുടർന്ന് അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടറും മരണപ്പെട്ടു. ഇന്നു പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിയന്ത്രണം തെറ്റിയ കാർ പ്രഭാതനടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇതിൽ രണ്ടു സ്ത്രീകൾ മരണപ്പെടുകയായിരുന്നു. സുബൈദ, നസീമ എന്നിവരാണ് മരണപ്പെട്ടത്. കാറിനുള്ളിൽ രോഗിക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
Story highlights : three death in kizhakkambalam car accident.