എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ. തോമസ് എംഎൽഎയെ തെരഞ്ഞെടുത്തതായി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇ-മെയിൽ മുഖേനെയാണ് തോമസ് കെ. തോമസിന്റെ പേര് നിർദ്ദേശിച്ചത്. പി.കെ. രാജൻ മാസ്റ്റർ, പി.എം. സുരേഷ് ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചു.
പാർട്ടിയിലെ 14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ. തോമസിനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ പിന്തുണ രേഖാമൂലം ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് കൈമാറിയിരുന്നു. പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും അവരുടെ അഭിപ്രായങ്ങൾ കേട്ടെടുത്തതായും ജിതേന്ദ്ര ആവാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നതിനൊപ്പം പി.എം. സുരേഷ് ബാബുവിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യമുയർന്നിരുന്നു. ആവശ്യപ്പെട്ടാൽ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് തോമസ് കെ. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പി.സി. ചാക്കോയ്ക്ക് പി.എം. സുരേഷ് ബാബുവിനോടായിരുന്നു താത്പര്യമെങ്കിലും ശശീന്ദ്രൻ പക്ഷം ഇതിനെ അനുകൂലിച്ചിരുന്നില്ല.
Story Highlights: Thomas K Thomas has been elected as the new state president of the Nationalist Congress Party (NCP) in Kerala.