തൊടുപുഴയിലെ കൊലപാതകക്കേസിലെ ഒന്നാം പ്രതി ജോമോനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടു കച്ചവടം പൊളിഞ്ഞപ്പോൾ ഉണ്ടായ ധാരണ ലംഘിച്ചതാണ് ജോമോന്റെ ശത്രുതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ബിജുവിന്റെ വീട്ടുപരിസരം, ആക്രമിച്ചു തട്ടിക്കൊണ്ടുപോയ സ്ഥലം, കലയന്താനിയിലെ കാറ്ററിങ് ഗോഡൗൺ എന്നിവിടങ്ങളിൽ മുഹമ്മദ് അസ്ലത്തെയും, ജോമിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തി.
പോലീസ് കസ്റ്റഡിയിലുള്ള മറ്റു പ്രതികളായ ജോമിനെയും മുഹമ്മദ് അസ്ലത്തെയും ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിനായി വാഹനത്തിലേക്ക് പിടിച്ചു കയറ്റിയ സ്ഥലത്തും മറവുചെയ്ത കലയന്താനിയിലെ ഗോഡൗണിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കാപ്പ പ്രകാരം റിമാൻഡിലുള്ള മറ്റൊരു പ്രതി ആഷിക്കിനെ അടുത്തദിവസം കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസ് ചോദ്യം ചെയ്യും. ഒരു ലക്ഷം രൂപയോളം ശമ്പളം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് ബിജുവിന്റെ ജോലിക്കാരനായിരുന്ന ജോമിന് ഉണ്ടായിരുന്നത്.
കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റ്മോർട്ടം ഇടുക്കി മെഡിക്കൽ കോളേജിൽ പൂർത്തിയായി. തലച്ചോറിനുള്ളിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വലതു കൈയ്യിൽ മുറിവുണ്ട്. ഇതെപ്പോൾ സംഭവിച്ചതാണ് എന്നതിനെക്കുറിച്ച് വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു. ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാൾക്കായി അടുത്ത ദിവസം പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
Story Highlights: Jomon, the prime accused in the Thodupuzha murder case, was remanded after being presented before the magistrate.