തൊടുപുഴ നഗരസഭയിലെ ഭരണാധികാരം എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിന്റെ സബീന ബിഞ്ചുവിനെ നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. സബീന ബിഞ്ചുവിന് 14 വോട്ടുകൾ ലഭിച്ചു. മുസ്ലീം ലീഗിന്റെ അഞ്ച് കൗൺസിലർമാർ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി.
യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. ദീപക്കിന് 10 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യുഡിഎഫിൽ കോൺഗ്രസിന് 6, മുസ്ലീം ലീഗിന് 6, കേരളാ കോൺഗ്രസിന് 1 അംഗങ്ങളുണ്ട്. എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസും മുസ്ലീം ലീഗും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
യുഡിഎഫിലെ അഭിപ്രായഭിന്നതയാണ് എൽഡിഎഫിന് ഭരണം ഉറപ്പിച്ചത്. കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ സമവായമില്ലാതായതോടെ നഗരസഭയ്ക്ക് മുന്നിൽ സംഘർഷം ഉണ്ടായി. മുന്നണി സമവായങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. തൊടുപുഴ നഗരസഭയുടെ ഭരണകാലാവധി 16 മാസം മാത്രമാണ് അവശേഷിക്കുന്നത്.
Story Highlights: Thodupuzha municipal corporation administration goes to LDF with Muslim League support
Image Credit: twentyfournews