തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് ഹനുമാൻ കുരങ്ങുകൾ വീണ്ടും കൂട്ടിലായി; ഒന്നിനെക്കൂടി പിടികൂടാനുണ്ട്

നിവ ലേഖകൻ

Thiruvananthapuram Zoo escaped monkeys

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം വീണ്ടും കൂട്ടിലായി. ഒരു കുരങ്ങിനെ മരത്തിൽ കയറി പിടികൂടുകയും മറ്റൊന്ന് സ്വയം കൂട്ടിലേക്ക് മടങ്ങുകയുമായിരുന്നു. എന്നാൽ, ഇനിയും ഒരെണ്ണം കൂടി പിടികൂടാനുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചായ്ഞ്ഞ മുളങ്കൂട്ടിൽ പിടിച്ചു കയറിയാണ് മൂന്ന് കുരങ്ങുകളും പുറത്തേക്ക് ചാടിയത്. ഇന്ന് രാവിലെ ഒരു കുരങ്ങ് മരത്തിൽ നിന്ന് താഴെ ഇറങ്ങിയെങ്കിലും ജീവനക്കാരെ കണ്ടതോടെ തിരിച്ചു കയറി. പഴവും തീറ്റയും കൂട്ടിൽ ഇട്ട് അവയെ താഴെ ഇറക്കാനാണ് അധികൃതരുടെ നീക്കം.

കൂട്ടിൽ ആൺ കുരങ്ങ് ഉള്ളതിനാൽ പെൺകുരങ്ങുകൾ മൃഗശാല പരിസരം വിട്ട് പോകില്ലെന്നാണ് അധികൃതരുടെ നിഗമനം. കുരങ്ങുകൾ ചാടിപ്പോയത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ മുളങ്കൂട്ടം മുറിച്ചു മാറ്റി, അതിനാൽ അവയ്ക്ക് വന്ന വഴി തിരിച്ചു പോകാനും സാധിക്കുന്നില്ല. ആളുകളെ കണ്ടാൽ കുരങ്ങുകൾ താഴെ വരാത്തതിനാൽ മൃഗശാലയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

ചാടിപ്പോയ മുഴുവൻ കുരങ്ങുകളെയും പിടികൂടിയതിന് ശേഷമേ സന്ദർശനാനുമതി നൽകൂ എന്നാണ് അധികൃതരുടെ തീരുമാനം. കൂട്ടിലായ ഹനുമാൻ കുരങ്ങുകളുടെ ചിത്രം ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഒരെണ്ണം കൂടി മാത്രമാണ് കൂട്ടിലെത്താനുള്ളത്.

  ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ ഇനി ഹിന്ദിയിലും

Story Highlights: Two Hanuman monkeys recaptured at Thiruvananthapuram Zoo, one still at large

Related Posts
കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
Police stabbing Thiruvananthapuram

തിരുവനന്തപുരം കരമനയിൽ കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വാദങ്ങൾ കുടുംബം തള്ളി
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി യുവാവ്. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

  ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു
drug bust

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാലുപേർ പിടിയിലായി. ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മൂന്നര ലക്ഷം Read more

തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
Excise raid cannabis

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20 Read more

  മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപിയും കോൺഗ്രസും
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി. ആളില്ലാതിരുന്ന മുറിയിൽ Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിന്റെ ബന്ധുവീട്ടിൽ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ഒളിവിൽ കഴിയുന്ന സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ Read more

Leave a Comment