തിരുവനന്തപുരം മെഡിക്കൽ കോളേജ്: ലാബ് സാംപിളുകൾ ആക്രിക്കാരന്റെ കൈയിൽ; കേസെടുക്കില്ല

നിവ ലേഖകൻ

Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാത്തോളജി, മൈക്രോബയോളജി ലാബുകളിലേക്ക് പരിശോധനയ്ക്കായി എത്തിച്ച 17 ശരീര സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി സാധനങ്ങൾ എന്ന് കരുതിയാണ് ഇയാൾ കൈക്കലാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിശോധനയ്ക്കായി എത്തിച്ച സാംപിളുകൾ ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി വെച്ച് മടങ്ങിയ ജീവനക്കാരനെതിരെ മെഡിക്കൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയായി സസ്പെൻഡ് ചെയ്തത്. ആക്രിക്കാരനിൽ നിന്നും കണ്ടെടുത്ത സാംപിളുകൾ പൊലീസ് ലാബിന് തിരികെ നൽകി.

സാംപിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും രോഗികൾക്ക് ആശങ്ക വേണ്ടെന്നും ലാബ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പാത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി പ്രതികരിച്ചിരുന്നു.

  ശോഭ സുരേന്ദ്രന്റെ വീടിനടുത്ത് പടക്കം പൊട്ടിച്ചത് യുവാക്കൾ; മൂന്ന് പേർ കസ്റ്റഡിയിൽ

ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാംപിളുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പാത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി പരിശോധനയ്ക്ക് എത്തിച്ച 17 ശരീര സാംപിളുകൾ ആക്രിക്കാരൻ കൈവശപ്പെടുത്തിയത്. സംഭവത്തിൽ ആക്രിക്കാരനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചു.

സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Story Highlights: A scrap dealer took possession of 17 body samples meant for lab testing at Thiruvananthapuram Medical College, but police have decided not to file a case.

Related Posts
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic restrictions

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ മെയ് 1, 2 തീയതികളിൽ Read more

  ഗുരുവായൂർ ക്ഷേത്രത്തിൽ കെ. സുരേന്ദ്രന്റെ റീൽസ് വിവാദം
പോത്തൻകോട് കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം
Pothencode Murder

പോത്തൻകോട്ട് യുവാവിനെ കൊലപ്പെടുത്തി കാലുകൾ വെട്ടിയെറിഞ്ഞ കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം തടവ്. Read more

നന്ദൻകോട് കൂട്ടക്കൊലക്കേസ്: വിധി മേയ് 6ന്
Nanthancode murder case

നന്ദൻകോട് കൂട്ടക്കൊലക്കേസിൽ മേയ് 6ന് വിധി പ്രഖ്യാപിക്കും. ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് Read more

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; 21 പേർ രക്ഷപ്പെട്ടു
Muthalappozhi boat accident

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് 21 പേർ രക്ഷപ്പെട്ടു. ശക്തമായ തിരമാലയിൽപ്പെട്ടാണ് Read more

മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്ഭവനും ബോംബ് ഭീഷണി
bomb threat

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും രാജ്ഭവനിലേക്കും ബോംബ് ഭീഷണി സന്ദേശം. പൊലീസ് കമ്മീഷണർക്ക് Read more

വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
electrocution accident

തിരുവനന്തപുരം വട്ടവിളയിൽ മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സലിം (63) എന്നയാൾ മരിച്ചു. ഇരുമ്പ് Read more

  പഹൽഗാം ആക്രമണം: രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീരിൽ
എക്സൈസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണ ശ്രമം; തിരുവനന്തപുരത്ത് പരാതി
attack on excise officer

തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. മുൻപ് ലഹരിമരുന്ന് കേസിൽ Read more

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; സുരക്ഷാ സന്നാഹം ശക്തമാക്കി
bomb threat

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന Read more

ബാലരാമപുരത്ത് എക്സൈസ് സംഘത്തിന് നേരെ ആക്രമണം; 10 പേർക്ക് പരിക്ക്
Balaramapuram Excise Attack

ബാലരാമപുരത്ത് കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. നെയ്യാറ്റിൻകര Read more

ഐസിയുവിലെ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
Thiruvananthapuram Medical College Assault

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിലെ യുവതിയെ പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരനെ പോലീസ് Read more

Leave a Comment