തിരുവനന്തപുരം കൊറ്റാമത്ത് ദന്തഡോക്ടറായ 31-കാരി സൗമ്യയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. നാല് വർഷം മുൻപ് വിവാഹിതരായ സൗമ്യയ്ക്കും ഭർത്താവ് ആദർശിനും ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് സൂചിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയായിരിക്കും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക.
പുലർച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള് നിലയിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയം ഭർത്താവ് ആദർശും കാലൊടിഞ്ഞ് കിടപ്പിലായ അദ്ദേഹത്തിന്റെ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൗമ്യ ആദർശിന്റെ അമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു. താഴത്തെ നിലയിലായിരുന്നു ഇവർ കിടന്നിരുന്നത്.
രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടർന്ന് ആദർശിനെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുകള് നിലയിൽ രക്തം വാർന്ന നിലയിൽ സൗമ്യയെ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനമനുസരിച്ച് ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു.
Story Highlights: A 31-year-old dentist, Soumya, was found dead in Thiruvananthapuram, with police suspecting suicide.