തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ഞായറാഴ്ച രാത്രി 9.30-ഓടെ നടന്ന ബൈക്ക് അപകടത്തിൽ ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40), ഭാര്യ നീതു (30) എന്നിവരാണ് മരണപ്പെട്ടത്. അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവരാണ് ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവർ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ദിലീപും നീതുവും സഞ്ചരിച്ച ബൈക്കിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ഇരു ബൈക്കുകളും തകർന്നു. ഡ്യൂക്ക് ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിലീപിനും നീതുവിനും രണ്ട് കുട്ടികളുണ്ട്. അപകടവാർത്തയറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Story Highlights: A couple died after their bike collided with another in Thiruvananthapuram.