Headlines

Crime News, Kerala News

പ്രശസ്ത എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരിച്ചെത്തിച്ച് കള്ളൻ

പ്രശസ്ത എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരിച്ചെത്തിച്ച് കള്ളൻ

പ്രശസ്ത മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന അന്തരിച്ച നാരായൺ സർവേയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ കള്ളൻ തിരിച്ചെത്തിച്ചു. റായ്‌ഗഡ് ജില്ലയിലെ നേരൽ എന്ന സ്ഥലത്തുള്ള വീട്ടിൽ നടന്ന മോഷണം വാർത്തയായതിന് പിന്നാലെയാണ് കള്ളൻ്റെ ഈ നീക്കം. വീട്ടിലെ എൽഇഡി ടിവിയടക്കമുള്ള സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ കള്ളൻ കുറ്റബോധം തോന്നി കൊണ്ടുപോയ സാധനങ്ങളെല്ലാം വീട്ടിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2010 ഓഗസ്റ്റ് 16 ന് 84-ാം വയസിൽ അന്തരിച്ച നാരായൺ സർവേ മറാഠി കവിയും സാമൂഹ്യപ്രവർത്തകനുമായിരുന്നു. മുംബൈയിൽ അനാഥനായി തെരുവിൽ ജനിച്ച അദ്ദേഹം ബാല്യത്തിൽ പല തരം ജോലി ചെയ്ത് ഉപജീവനം കണ്ടെത്തി. യുവാവായപ്പോൾ പോർട്ടറായും മില്ലുകളിലും പണിയെടുത്തു. അക്ഷരാഭ്യാസം നേടിയ അദ്ദേഹം നിരന്തരം വായിച്ച് അറിവുണ്ടാക്കി. നഗരങ്ങളിലെ തൊഴിലാളി വർഗത്തിൻ്റെ ദുരിതങ്ങളെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ച അദ്ദേഹം സഹജീവികൾക്കൊപ്പം പോരാട്ട രംഗത്തും സജീവമായിരുന്നു.

ഇപ്പോൾ സർവേയുടെ മകൾ സുജാതയും ഭർത്താവ് ഗണേഷുമാണ് റായ്‌ഗഡിലെ വീട്ടിൽ താമസിക്കുന്നത്. ഇരുവരും മകൻ്റെ വീട്ടിലേക്ക് താമസിക്കാനായി പോയ സമയത്താണ് കള്ളൻ കയറിയത്. പത്ത് ദിവസത്തോളം വീട് അടച്ചിട്ടിരുന്നു. ആദ്യത്തെ ദിവസം സാധനങ്ങളുമായി പോയ കള്ളൻ തൊട്ടടുത്ത ദിവസം കൂടുതൽ സാധനങ്ങളെടുക്കാൻ വീണ്ടും എത്തി. അപ്പോഴാണ് ചുവരിൽ നാരായൺ സർവേയുടെ ചിത്രം കണ്ടത്. നല്ല വായനക്കാരനായ കള്ളൻ കുറ്റബോധം തോന്നി സാധനങ്ങൾ തിരിച്ചെത്തിക്കുകയും മഹാനായ എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതിന് മാപ്പാക്കണമെന്ന് ഒരു കുറിപ്പ് എഴുതി ചുവരിൽ ഒട്ടിച്ച ശേഷം മടങ്ങുകയും ചെയ്തു.

More Headlines

കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts