ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന അസാധാരണമായ സംഭവം വാർത്തകളിൽ ഇടം നേടി. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച കൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങൾ കള്ളൻ തിരികെ നൽകുകയും ക്ഷേത്ര പൂജാരിയോട് ക്ഷമ ചോദിച്ച് കത്തെഴുതുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഒക്‌ടോബർ ഒന്നിന് പ്രയാഗ്രാജിലെ ഗൗഘട്ട് ആശ്രമ ക്ഷേത്രത്തിന് സമീപമാണ് കള്ളൻ മോഷണ വസ്തുക്കൾ ഉൾപ്പെട്ട ചാക്ക് ഉപേക്ഷിച്ച് പോയത്. ചാക്ക് തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിഗ്രഹങ്ങളോടൊപ്പമുള്ള കത്തിൽ, മോഷണത്തിന് ശേഷം കുടുംബത്തിലെ എല്ലാവരും ദുഃസ്വപ്നങ്ങൾ കാണുകയും ഭാര്യയും കുട്ടികളും ഉൾപ്പെടെ രോഗബാധിതരാവുകയും ചെയ്തതായി കള്ളൻ വെളിപ്പെടുത്തി.
കത്തിൽ കള്ളൻ എഴുതി: “ഞാൻ ഒരു വലിയ തെറ്റ് ചെയ്തു, അറിയാതെ ശ്രീകൃഷ്ണൻ്റെയും രാധയുടെയും വിഗ്രഹങ്ങൾ മോഷ്ടിച്ചു. അന്നു മുതൽ ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. വിഗ്രഹങ്ങൾ വിറ്റ് പണം സമ്പാദിക്കാനായിരുന്നു ഉദ്ദേശം. പൂജാരിയോടും ദേവന്മാരോടും ക്ഷമ ചോദിക്കുന്നു. വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രത്തിൽ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”
Story Highlights: Thief returns stolen idols of Krishna and Radha to temple in Prayagraj, apologizes