ആലപ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച സംഭവം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

നിവ ലേഖകൻ

CPIM Branch Secretary Theft Alappuzha

ആലപ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വലിയ മരം ബ്രാഞ്ച് സെക്രട്ടറിയും ആലപ്പുഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനുമായ സുധീറിനെയാണ് പുറത്താക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസം 25ന് നഗരസഭയിലെ കൗൺസിലറുടെ മകളുടെ പിറന്നാളാഘോഷത്തിനിടെയാണ് മൂന്ന് പവന്റെ മാല കവർന്നത്. മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ദിവസങ്ങൾക്ക് ശേഷം മോഷ്ടിച്ച വ്യക്തി മാല നഗരത്തിലെ ഒരു സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ പണയം വെക്കാനായി കൊണ്ടുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്ന ജീവനക്കാരി ഹെൽത്ത് ഇൻസ്പെക്ടറെ അറിയിക്കുകയായിരുന്നു.

മോഷണ വിവരം പുറത്തായതോടെ പാർട്ടി ഇടപെട്ട് ഉടമസ്ഥനു മാല തിരികെ ഏൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ഇതോടെ ആലപ്പുഴ സൗത്ത് പോലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചിരുന്നു.

  വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം

എന്നാൽ കോൺഗ്രസിന്റെ കൗൺസിലർമാർ നഗരസഭയിൽ വിഷയം ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധീറിനെതിരെ നടപടിയെടുത്തത്.

Story Highlights: CPIM Branch Secretary expelled from party for stealing Health Inspector’s gold chain in Alappuzha

Related Posts
സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
CPIM foreign tour

സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി Read more

ആലപ്പുഴയിൽ വെറ്ററിനറി സർജൻ, പി.ജി. വെറ്റ് തസ്തികകളിൽ അവസരം; വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 19-ന്
Veterinary Jobs Alappuzha

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി Read more

തപാൽ വോട്ട് വിവാദം: ജി. സുധാകരനെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം; മൊഴിയെടുത്ത് താഹസിൽദാർ
postal vote controversy

തപാൽ വോട്ടുകൾ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അദ്ദേഹത്തെ Read more

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം
Jenish Kumar MLA

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐഎം പിന്തുണ Read more

ആലപ്പുഴ തലവടിയില് കോളറ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതയില്
Cholera outbreak

ആലപ്പുഴ ജില്ലയിലെ തലവടിയില് കോളറ സ്ഥിരീകരിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്ഡിലാണ് രോഗം Read more

കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം: അപേക്ഷ ക്ഷണിച്ചു
Marketing Executive Recruitment

കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Read more

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

  വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു
dog bite rabies death

ആലപ്പുഴയിൽ നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് Read more

കണ്ണൂർ സഹകരണ ബാങ്ക് മോഷണം: രണ്ടാം പ്രതിയും പിടിയിൽ
Kannur bank theft

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ സ്വർണമോഷണക്കേസിൽ രണ്ടാം Read more

Leave a Comment