Headlines

Kerala News

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ.

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്‌റ്റേ

തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ  സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് സുപ്രീംകോടതിയുടെ തീരുമാനം. ഒരാഴ്ചത്തേക്കാണ് പരീക്ഷ സ്‌റ്റേ ചെയ്തിരിക്കുന്നത്. പരീക്ഷ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതിനായി സർക്കാർ ഒരുക്കങ്ങങ്ങൾ നടത്തവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ്ടു പരീക്ഷയും വിജയകരമായി നടത്തിയെന്ന് കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഇപ്പോൾ ഭീതിജനകമാണെന്നും ഇത് കണക്കിലെടുക്കാതെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും കോടതി അറിയിച്ചു.

പരീക്ഷ സെപ്തംബര്‍ 13 വരെ നിര്‍ത്തിവെക്കണമെന്നും കേസ് വീണ്ടും 13 നു പരിഗണിക്കാമെന്നുമാണ് കോടതിയുടെ നിർദേശം. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം ഒരാഴ്ചക്കുള്ളില്‍ പുറത്തിറക്കുമെന്ന് കോടതിയെ സർക്കാർ അറിയിച്ചിട്ടുണ്ട്.

Story highlight : The Supreme Court has stayed Plus One examination.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts