സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുവദിക്കണമെന്ന കേരള ഹർജിയിൽ അനുമതി നൽകി സുപ്രീംകോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
ഏഴ് ലക്ഷം പേർ ഓഫ് ലൈനായി നീറ്റ് പരീക്ഷയിൽ പങ്കെടുത്തതിനെ ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ഹർജി പരിഗണിച്ചത്. ഒക്ടോബറിൽ മൂന്നാംതരംഗത്തിന്റെ വരവിനു മുൻപായി പരീക്ഷ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
ഓഫ് ലൈൻ പരീക്ഷയ്ക്ക് എതിരായ ഹർജികൾ സർക്കാരിന്റെ ഉറപ്പിന്മേലാണ് കോടതി നിഷേധിച്ചത്. ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നതു പോലെയുള്ള കാര്യങ്ങൾ തടയാൻ ഓഫ്ലൈൻ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് സാധിക്കും. മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കണമെന്നത് ശരിയല്ല.
രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വീടുകളിലിരുന്നാണ് വിദ്യാർത്ഥികൾ മോഡൽ പരീക്ഷയിൽ പങ്കെടുത്തത്. എന്നാൽ ഓഫ്ലൈൻ ആയി പരീക്ഷ നടത്തുമ്പോൾ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നതെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
Story highlight : The Supreme Court given permission for the plus one exam to be conducted offline.