Headlines

Cinema

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ ‘മേജർ’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

Major movie release

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ‘മേജർ’ എന്ന ചിത്രം 2022 ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമയുടെ ചിത്രീകരണത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചത്.

കൊറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.ചിത്രത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത് യുവതാരമായ അദിവ് ശേഷ് ആണ്.

ശശി കിരൺ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലെ ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലുമാണ് ചിത്രമെത്തുക.2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ എസ് ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.

പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

Story highlight : The release date of the movie ‘Major’ was announced.

More Headlines

മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം

Related posts