പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി പി എമ്മിന് സ്വന്തമായി നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്.
തർക്കങ്ങൾ തുടരട്ടെയെന്ന നിലപാടാണോ സിപിഎമ്മിനുള്ളതെന്നും സംശയമുണ്ട്. സർക്കാർ ഇതുവരെയും പ്രശ്നപരിഹാര ചർച്ചക്ക് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” അവർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പാർട്ടി സെക്രട്ടറിക്ക് ഈ വിഷയത്തിൽ സ്വന്തമായ തീരുമാനങ്ങളില്ല. രണ്ട് സമുദായങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണ്. ഒരുപാട് കാലം കൂടി തർക്കങ്ങൾ തുടരട്ടെയെന്നാണ് സർക്കാർ നിലപാട്.” – പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
വർഗീയ വേർതിരിവ് തടയാനായുള്ള സർക്കാരിന്റെ ഏതു ശ്രമങ്ങൾക്കും പ്രതിപക്ഷ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story highlight : The CPM has no stand on its own in the controversial speech of the Pala Bishop says VD Satheesan.