“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.

Anjana

നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
 നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തൻ ട്രസ്റ്റി അറിയിച്ചു.

യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു.


‘യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽപ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ കാര്യങ്ങൾ ബോധിപ്പിക്കും.

സർക്കാരുമായോ ഏത് ഏജൻസികളുമായോ ചർച്ചയ്ക്ക് തയാറാണ്”. നൂറ് വർഷം പഴക്കമുള്ള കേസാണെന്നും യാഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ അറിയിച്ചു.

യാക്കോബായ –ഓർത്ത‍ഡോക്സ് പളളിത്ത‍ർക്കത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു.

  ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒരാൾ മരിച്ചു

സുപ്രീം കോടതി അന്തിമ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികൾ ഭരിക്കപ്പെടേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇത് പിന്തുടരുന്ന ആ‍ർക്കും പളളിയിൽ പോകാം. അതിനെ തടയാനാകില്ലെന്നും കോടതി നിലപാടെടുത്തു.

വിഷയത്തിൽ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയിൽ നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് തന്നെ 1934-ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി കഴിഞ്ഞു.

Story highlight: ‘The Constitution of 1934 will not be ratified ‘, the Jacobite Church made clear its position.

Related Posts
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
CSR Fund Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

  സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കളുമായി ബന്ധം; അനന്തു കൃഷ്ണനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍
ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യ ശ്രമം
Suicide Attempt

ആലുവയിൽ 72 വയസ്സുള്ള ഒരു വയോധികൻ പെരിയാർ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ Read more

പെരുമ്പാവൂരിൽ 1000 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ്
CSR Fund Fraud

പെരുമ്പാവൂരിൽ കേന്ദ്രീകരിച്ച് നടന്ന സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ 1000 കോടി രൂപയുടെ തട്ടിപ്പ് Read more

പാലായിൽ ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; മരുമകനും മരിച്ചു
Pala fire incident

പാലായിൽ ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യാമാതാവും Read more

കേരളത്തിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാം
Health Information Management

സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്ആർസി) നടത്തുന്ന കമ്മ്യൂണിറ്റി കോളേജിൽ ഒരു വർഷത്തെ ഡിപ്ലോമ Read more

500 കോടി രൂപയുടെ സിഎസ്ആർ തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ പരാതി പ്രളയം
CSR Scam Kerala

കേരളത്തിൽ അനന്തുകൃഷ്ണൻ നടത്തിയ 500 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ് വൻ Read more

  കോഴിക്കോട് ജില്ലയിൽ താൽക്കാലിക നിയമനങ്ങൾക്ക് അവസരം
കർണാടകയിൽ മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി
Malayali student death

കർണാടകയിലെ ദയാനന്ദ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനിയായ അനാമിക Read more

കോഴിക്കോട് ബസ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
Kozhikode Bus Accident

കോഴിക്കോട് അരയിടത്ത് പാലത്തിൽ സംഭവിച്ച ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുഹമ്മദ് Read more

തൃശൂരിൽ കോൺഗ്രസ് കമ്മിറ്റികൾക്കെതിരെ കൂട്ട സസ്പെൻഷൻ
Congress Suspension

തൃശൂർ ജില്ലയിലെ നിരവധി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെയും അവരുടെ പ്രസിഡന്റുമാരെയും വയനാട് ഫണ്ട് Read more

റാഗിങ്: മിഹിർ അഹമ്മദിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം
Ragging

തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം Read more