
പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഇന്ന് മുതൽ.
നവംബര് 12വരെ നീളുന്ന 24 ദിവസമാണ് സഭാ സമ്മേളനം നടക്കുക.നിയമനിര്മാണമാണ് സമ്മേളനത്തിലെ പ്രധാന അജണ്ട.
ആദ്യ രണ്ടുദിവസങ്ങളിലായി 7 ബില്ലുകള് പരിഗണിക്കുമെന്ന് സ്പീക്കര് എം.ബി രാജേഷ് വ്യക്തമാക്കി.
19 ദിവസം നിയമനിര്മാണത്തിനായും 4 ദിവസം ധനാഭ്യര്ത്ഥനകള്ക്കായും വിനിയോഗിക്കും.
കേരള പഞ്ചായത്തിരാജ്, കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി,കേരള നഗര -ഗ്രാമാസൂത്രണ, കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള് എന്നിവ ഇന്ന് പരിഗണിക്കും.മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പും ഇന്ന് സഭയില് ചർച്ച ചെയ്യും.
സംസ്ഥാന ചരക്കുസേവന നികുതി, കേരള പൊതുവില്പ്പന നികുതി, കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബില്ലുകള് എന്നിവ നാളെ അവതരിപ്പിക്കും.
Story highlight : The 24 day assembly session begins today.