മുംബൈ◾ മഹാരാഷ്ട്ര താനെ ജില്ലയിൽ മുപ്പത്തിയേഴ് വയസ്സുകരിയ്ക്ക് ഉയർന്ന വരുമാനം ലഭിക്കുന്ന വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 15.14 ലക്ഷം രൂപ കവർന്നതായി പരാതി. താനെ ജില്ലയിലെ മാൻപാഡൈ പോലീസ് സംഭവത്തിൽ കേസെടുത്തു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിൽ ഡോംബിവ്ലി സ്വദേശിനിയായ സ്ത്രീയുമായി ഒരാൾ ഫോൺ മുഖേന ബന്ധപ്പെടുകയും ടെലിഗ്രാം ആപ്പിലേക്ക് എത്തുകയും ചെയ്തു. ഓൺലൈനായി പൂർത്തിയാക്കാൻ ചില ജോലികൾ ഏൽപ്പിക്കുകയും ചെയ്തതു. പൂർണമായും വീട്ടിലിരുന്ന ചെയ്താൽ മതിയെന്നായിരുന്നു നിർദ്ദേശം.
ജോലിക്ക് ആകർഷകമായ പ്രതിഫലം നൽകാമെന്ന് സ്ത്രീയ്ക്ക് തട്ടിപ്പുകാർ ഉറപ്പ് നൽകി. പ്രതികൾ കുറച്ച് സമയത്തേക്കെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വിവിധ ഓൺലൈൻ ഇടപാടുകളിലൂടെ 15,14,460 രൂപ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. പ്രതിക്ക് നൽകിയ തുകയോ വാഗ്ദാനം ചെയ്ത വരുമാനമോ തിരികെ ലഭിക്കാത്തപ്പോൾ സ്ത്രീ പരാതി നൽകുകായിരുന്നു. ചൊവ്വാഴ്ച മൻപാഡൈ പോലീസ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ കേസെ് റജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതേ മാതൃകയിൽ അഞ്ച് സ്ത്രീകൾ കൂടി കബളിപ്പിക്കപ്പെട്ടതായാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Story Highlights: A woman in Thane, Maharashtra, was defrauded of ₹15.14 lakh with the promise of a high-paying work-from-home job.