Headlines

World

സ്വവർഗ വിവാഹം അംഗീകരിച്ച് തായ്‌ലൻഡ്; തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ രാജ്യം

സ്വവർഗ വിവാഹം അംഗീകരിച്ച് തായ്‌ലൻഡ്; തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ രാജ്യം

തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലൻഡ് സ്വവർഗ വിവാഹം അംഗീകരിച്ചു. ചൊവ്വാഴ്ച റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച ബില്ല് അടുത്ത വർഷം ജനുവരി 22 മുതൽ പ്രാബല്യത്തിൽ വരും. ജൂണിൽ സെനറ്റിൻ്റെ അംഗീകാരം നേടിയ ബിൽ നിയമമാകാൻ രാജകീയ അംഗീകാരം കൂടി ആവശ്യമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ നിയമത്തില്‍ ലിംഗ നിക്ഷ്പക്ഷത കാണിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുമെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കലും മറ്റവകാശങ്ങളും നല്‍കുമെന്നുമാണ് റിപ്പോർട്ടുകൾ. ഭര്‍ത്താവ്, ഭാര്യ, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ക്ക് പകരമായിരിക്കും ഇത്. വർഷങ്ങളായുള്ള പോരാട്ടത്തിനാണ് ഫലം കണ്ടതെന്നും തീരുമാനം ചരിത്രപരമാണെന്നുമാണ് ആക്ടീവിസ്റ്റുകൾ വ്യക്തമാക്കുന്നത്.

മുന്‍ തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിന് ബില്ലിനെ പിന്തുണച്ച് രംഗത്തെത്തി. തായ്‌ലന്റിന്റെ സുപ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണിതെന്നും ലിംഗവൈവിധ്യം പൂര്‍ണമായി അംഗീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തായ്‌ലൻഡ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ്.

Story Highlights: Thailand becomes first Southeast Asian country to legalize same-sex marriage

More Headlines

ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം; സംഘർഷം രൂക്ഷം
അപൂർവ്വ പ്രസവം: രണ്ട് യൂട്രസിൽ മൂന്ന് കുഞ്ഞുങ്ങൾ
ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; കരയുദ്ധത്തിന് തയ്യാറെടുപ്പ്
സമുദ്രത്തിൽ നിന്ന് എട്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന; ബഹിരാകാശ മേഖലയിൽ പുതിയ നേട്ടം
ഇസ്രയേൽ ആക്രമണം: ലെബനനിൽ മരണസംഖ്യ 569 ആയി; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു
ഇസ്രയേലി ആക്രമണത്തിൽ ലെബനനിൽ 558 പേർ കൊല്ലപ്പെട്ടു; ഹിസ്ബുല്ല തിരിച്ചടിച്ചു
ബ്രൂണെ: സമ്പന്നതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും നാട്
ലെബനനിൽ ഇസ്രയേൽ ആക്രമണം തീവ്രമാകുന്നു; വിമാനസർവീസുകൾ റദ്ദാക്കി
ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം; യുഎൻ സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

Related posts

Leave a Reply

Required fields are marked *