മ്യാൻമർ: മ്യാൻമറിലും തായ്ലൻഡിലുമായി 150 ലധികം പേരുടെ ജീവൻ അപഹരിച്ചുകൊണ്ട് ശക്തമായ ഭൂകമ്പം നാശം വിതച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ പൂർണ്ണമായും തകർന്നടിഞ്ഞു. ഇന്നലെ പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
കനത്ത നാശനഷ്ടത്തിന്റെ പശ്ചാത്തലത്തിൽ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ചൈന, ഇന്ത്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. തായ്ലൻഡിലും ജീവഹാനി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി പൂർണ്ണമായി വ്യക്തമായിട്ടില്ല. പട്ടാള ഭരണമുള്ള മ്യാൻമറിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നായ്പിഡോ ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സഹായമായി ഇന്ത്യ 15 ടൺ സാധനങ്ങൾ സൈനിക വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മ്യാൻമറിലെ തലസ്ഥാനമായ നായ്പിഡോയിലും ഭൂകമ്പം നാശം വിതച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകം.
Story Highlights: A powerful 7.7 magnitude earthquake has devastated Myanmar and Thailand, resulting in over 150 fatalities and widespread destruction.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ