
സ്വാതന്ത്ര്യദിനത്തില് ഭീകരന് ബുര്ഹാന് വാനിയുടെ പിതാവ് മുസാഫര് വാനി ഇന്ത്യന് പതാക ഉയര്ത്തിയതായി റിപ്പോര്ട്ട്. പുല്വാമയിലെ ത്രാല് ഗവണ്മെന്റ് സ്കൂളില് മുസാഫര് വാനി ദേശീയ പതാക ഉയര്ത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ പ്രധാനാധ്യാപകനാണ് അദ്ദേഹം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എല്ലാ സ്കൂളുകളിലും സര്ക്കാര് ഓഫിസുകളിലും സ്വാതന്ത്ര്യ ദിനത്തില് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ പതാക ഉയര്ത്തണമെന്ന് അധികൃതര് നിര്ദേശിച്ചിരുന്നു.
ജമ്മു കശ്മീരില് സര്ക്കാര് സ്കൂളുകളിൽ ചില സ്കൂളുകൾ പതാക ഉയര്ത്തിയില്ലെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്. പതാക ഉയര്ത്തുന്ന വീഡിയോയും ഗൂഗിള് ഡ്രൈവില് അപ്ലോഡ് ചെയ്യാൻ നിര്ദേശിച്ചിരുന്നു.
Story highlight: Terrorist Burhan Wani’s father hoists national flag on Independence Day
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ