
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചതായി റിപ്പോർട്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ 11മണിയോടെ തീപിടിത്തം ഉണ്ടായത്.
സംഭവസമയത്ത് 17 കോവിഡ് രോഗികളാണ് ഐസിയുവിലുണ്ടായിരുന്നത്.
ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നുപിടിച്ചതായാണ് വിവരം.അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റു.
പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണ്.രക്ഷപ്പെട്ടവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ ഡോ.രാജേന്ദ്ര ബോസ്ലെ അറിയിച്ചു.ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.അന്വേഷണം ആരംഭിച്ചു.
Story highlight : Ten Covid patients died in fire accident at Maharashtra hospital.