കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖം മൂടിയ ഒരാളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച മോഷ്ടാവ് ക്ഷേത്രത്തിൽ നിന്ന് മാറി പുറത്ത് വച്ചിരുന്ന ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നതായി കാണാം. രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Temple theft in Eravattoor, Kozhikode; CCTV footage reveals masked thief