Headlines

Accidents, Education, Kerala News

വയനാട് ഉരുൾപൊട്ടൽ: വെള്ളാർമല സ്കൂളിന്റെ നഷ്ടത്തിൽ വേദനയോടെ പ്രധാനാധ്യാപകൻ

വയനാട് ഉരുൾപൊട്ടൽ: വെള്ളാർമല സ്കൂളിന്റെ നഷ്ടത്തിൽ വേദനയോടെ പ്രധാനാധ്യാപകൻ

വയനാട്ടിലെ വെള്ളാർമല ഗവ. വിഎച്ച്എസ്എസ് സ്കൂൾ ഉരുൾപൊട്ടലിൽ നാടിന്റെ തീരാനഷ്ടമായി മാറിയിരിക്കുകയാണ്. മുപ്പതോളം കുരുന്നുകളെയാണ് സ്കൂളിന് നഷ്ടമായത്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. പ്രിയപ്പെട്ട സ്കൂളിനെയും നാട്ടുകാരെയും നഷ്ടമായതിന്റെ ആഘാതത്തിൽ നിന്ന് പ്രധാനാധ്യാപകൻ ഉണ്ണിക്കൃഷ്ണൻ ഇപ്പോഴും മുക്തനായിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരന്തശേഷം സ്കൂളിലേക്ക് എത്തിയ അധ്യാപകൻ നെഞ്ചുനുറുങ്ങുന്ന വേദനയോടെയാണ് പ്രതികരിച്ചത്. ‘പ്രകൃതി സംരക്ഷണം നടത്തിയ ഇടം തന്നെ പ്രകൃതി കൊണ്ടുപോയി. മക്കളോട് പറയും നിങ്ങളൊക്കെ ഭാഗ്യം ചെയ്ത മക്കളാണ്. ഈ പുഴയോരത്ത് ഇരുന്ന് പഠിക്കാനുള്ള ഭാഗ്യം വേറെ ആർക്കാണ് ലഭിക്കുക. ഒരുപാട് അഹങ്കരിച്ചിരുന്നു ഞങ്ങൾ. അതിനെല്ലാം കിട്ടി, ഒന്നുമില്ല സാറേ പറയാൻ’ എന്ന് അദ്ദേഹം പറഞ്ഞു.

പതിനെട്ട് വർഷമായി ഉണ്ണികൃഷ്ണൻ സേവനമനുഷ്ഠിക്കുന്ന സ്കൂളായിരുന്നു വെള്ളാർമല ഗവ. വിഎച്ച്എസ്എസ്. ആലപ്പുഴ സ്വദേശിയായ അദ്ദേഹം സ്കൂളിന് സമീപത്താണ് താമസിക്കുന്നത്. മഹാദുരന്തത്തിൽ സ്കൂളിന്റെ മൂന്ന് സമുച്ചയങ്ങൾ മണ്ണോടുചേർന്നു. ശേഷിച്ച മൂന്ന് കെട്ടിടങ്ങൾ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ചും പിളർന്നുപോയി.

Story Highlights: Teacher Unnikrishnan expresses grief over loss of Vellarmala VHSS school in Wayanad landslides

Image Credit: twentyfournews

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും

Related posts