
തിരുവനന്തപുരം കോർപ്പറേഷനിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയ വീടിന് ഉദ്യോഗസ്ഥരെത്തി നികുതി പിരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ പരാതിക്കാരിയെ മേയർ വിളിച്ചു സംസാരിച്ചു. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ നേടാനും രേഖകൾ പുനഃപരിശോധിക്കാനും ആണ് മേയർ വിളിച്ചത്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി നടപടിയെടുക്കും.പരാതിക്കാരിയായ സുജാതയ്ക്ക് ഇനി നികുതി അടയ്ക്കേണ്ടതില്ല.
തിരുവനന്തപുരം സ്വദേശിയായ സുജാതയും ഭർത്താവും പാറമടയിൽ ജോലി ചെയ്താണ് തങ്ങളുടെ സ്വപ്ന ഭവനം നിർമ്മിച്ചത്.
പ്രധാനമന്ത്രി ആവാസ് യോജന യിൽ നിന്നു ലഭിച്ച നാല് ലക്ഷം രൂപയും കൂട്ടിയാണ് 600 സ്ക്വയർഫീറ്റിൽ താഴെയുള്ള വീട് പണിതത്.ഈ വീടിനാണ് സുജാത യിൽ നിന്നും നികുതി ഈടാക്കിയത്.
Story Highlight : Tax issues in Thiruvananthapuram Corporation.