തമിഴ്നാട് പ്രവാസി ക്ഷേമ ബോര്ഡ് സംഘം നോര്ക്ക റൂട്ട്സ് സന്ദര്ശിച്ചു; പരസ്പര സഹകരണ സാധ്യതകള് ചര്ച്ച ചെയ്തു

നിവ ലേഖകൻ

Tamil Nadu delegation Norka Roots visit

തമിഴ്നാട് പ്രവാസി ക്ഷേമ ബോര്ഡ് കമ്മിഷണര് ബി. കൃഷ്ണമൂര്ത്തിയുടെ നേതൃത്വത്തിലുള്ള നാല് അംഗ പ്രതിനിധി സംഘം തിരുവനന്തപുരം നോര്ക്ക സെന്റര് സന്ദര്ശിച്ചു. സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്ക്ക റൂട്ട്സിന്റെ പദ്ധതികളും സേവനങ്ගളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാധ്യതയുള്ള മേഖലകള് കണ്ടെത്തുന്നതിനുമായാണ് സന്ദര്ശനം നടത്തിയത്. നോര്ക്ക വകുപ്പ് സെക്രട്ടറി ഡോ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ. വാസുകി, നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് അജിത് കോളശേരി എന്നിവരുമായി സംഘം ചര്ച്ച നടത്തി. പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. കെ.

വാസുകി പറഞ്ഞു. ലോക കേരള സഭ പ്രവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും സംസ്ഥാന സര്ക്കാരിനു മുന്പാകെ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി മാറിക്കഴിഞ്ഞതായും അവര് കൂട്ടിച്ചേര്ത്തു. മലയാളികള് പുതിയ സ്ഥലങ്ങളിലേക്ക് ജോലി തേടി ചേക്കേറി തുടങ്ങിയതായി അജിത് കോളശേരി പറഞ്ഞു. പ്രവാസികളുടെ കഴിവും പരിചയവും കേരളത്തിന്റെ വളര്ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും തൊഴില് അവസരം ഒരുക്കുന്നതിനായി നിക്ഷേപം ആകര്ഷിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കരയിൽ; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എൻ ബാലഗോപാൽ

തമിഴ്നാട് പ്രവാസി ക്ഷേമ ബോര്ഡിനെ പ്രതിനിധീകരിച്ച് ബോര്ഡ് അംഗങ്ങളായ ജി. വി. റാം, ധ്രുവ് ഗോയല്, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വരുന്ന മലയാളികള്ക്കായി നിരവധി സംരംഭക, ക്ഷേമ പദ്ധതികള് നോര്ക്ക മുഖേന സംസ്ഥാന സര്ക്കാര് നടപ്പാക്കി വരുന്നതായി അജിത് കോളശേരി പറഞ്ഞു.

പ്രവാസി ക്ഷേമ പ്രവര്ത്തനങ്ങളില് പരസ്പരം സഹകരിക്കുന്നതിനും ചര്ച്ചയില് ധാരണയായി. നോര്ക്ക പ്രോജക്ട് മാനേജര് ഫിറോസ് ഷാ, അസിസ്റ്റന്റ് കവിപ്രിയ എന്നിവരും ചര്ച്ചയില് പങ്കെടുത്തു.

Story Highlights: Tamil Nadu delegation visits Kerala to study Norka Roots’ initiatives and explore collaboration opportunities in expatriate welfare.

Related Posts
ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കണമായിരുന്നു: ചാണ്ടി ഉമ്മൻ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
Kerala President Visit

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം Read more

തമിഴ്നാട്ടിൽ ദീപാവലി മദ്യവിൽപ്പനയിൽ റെക്കോർഡ്; മൂന്ന് ദിവസം കൊണ്ട് വിറ്റത് 790 കോടിയുടെ മദ്യം
Diwali alcohol sales

തമിഴ്നാട്ടിൽ ദീപാവലി മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്. മൂന്ന് ദിവസം കൊണ്ട് 790 കോടിയുടെ Read more

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

എറണാകുളം കടവന്ത്രയിൽ യുക്തിവാദി സമ്മേളനത്തിൽ തോക്കുമായി എത്തിയ ആൾ പിടിയിൽ
rationalist conference Ernakulam

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടനയായ എസൻസിന്റെ സമ്മേളനം Read more

  പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു
രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
Ranji Trophy match

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ Read more

സ്വർണവിലയിൽ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു
Kerala gold price

തുടർച്ചയായി വർധിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്ന് സ്വർണവിലയിൽ 1400 Read more

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു; വലിയ ഭക്തജന തിരക്ക്
Sabarimala Melsanthi

ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തു. തൃശ്ശൂർ ചാലക്കുടി ഏറന്നൂർ മനയിലെ പ്രസാദ് Read more

തൃശ്ശൂരിൽ സർക്കാർ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; ആരോഗ്യ പ്രവർത്തകർക്ക് പരിക്ക്
Thrissur hospital attack

തൃശ്ശൂർ പഴഞ്ഞിയിലെ സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം. കൊട്ടോൽ Read more

Leave a Comment