പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ ചാട്ടവാറടിയുമായി താലിബാൻ; വീഡിയോ വൈറൽ.

Anjana

പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ ചാട്ടവാറടി താലിബാൻ
പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ ചാട്ടവാറടി താലിബാൻ
Photo Credit: twitter/Jan34733995

കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ പ്രതിഷേധം നടത്തിയ വനിതകളെ താലിബാൻ സംഘം ചാട്ടവാറിന് അടിച്ചോടിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. ‘അഫ്ഗാന്‍ വനിതകൾ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ സ്ത്രീകൾക്കാണ് ചാട്ടവാറടി ഏറ്റത്. അഫ്ഗാൻ മാധ്യമപ്രവര്‍ത്തക സഹ്‌റ റഹിമി  പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. മന്ത്രിസഭയില്‍ വനിതകളെ ഉള്‍പ്പെടുത്താത്ത താലിബാന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം.

ഒരു സര്‍ക്കാരിനും സ്ത്രീസാന്നിധ്യം ഒഴിവാക്കാനാവില്ല’, എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധിച്ച സ്ത്രീകൾ ഉയർത്തിക്കാട്ടിയിരുന്നു. ചില സ്ഥലങ്ങളിൽ  കെട്ടിടങ്ങളുടെ അടിത്തട്ടില്‍ സ്ത്രീകളെ അടച്ചിട്ട താലിബാൻകാർ ചിലയിടങ്ങളില്‍ വടികളും ചാട്ടവാറും ഉപയോഗിച്ച് അവരെ അടിച്ചോടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താലിബാന്‍ ഭരണകൂടത്തെ അംഗീകാരിക്കാനും വീടുകളിലേക്കു മടങ്ങാനും ആവശ്യപ്പെട്ടായിരുന്നു മർദനമെന്ന് പ്രതിക്ഷേധിച്ചവരിൽ ഒരാൾ പറയുന്നു. എന്നാൽ സ്ത്രീകൾക്ക് യാതൊരു പരിഗണനയും അനുവദിക്കാത്ത ഭരണകൂടാത്തെ എങ്ങനെയാണ് അംഗീകരിക്കുകയെന്ന് അവർ തിരിച്ചു ചോദിക്കുകയുണ്ടായി.

സ്ത്രീകൾ കൂട്ടത്തോടെ പ്രതിഷേധം നടത്തിയത് താലിബാൻകാരെ പ്രകോപിതരാക്കി. താലിബാൻ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധം ആയിരുന്നു ഇത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും  സമാനമായ  അനുഭവമാണ് ഉണ്ടായത്.

അതേസമയം, രാജ്യത്ത് പ്രതിഷേധങ്ങൾ നടത്താൻ 24 മണിക്കൂർ മുൻപ് അനുവാദം നേടണമെന്ന് അഫ്ഗാൻ ഭരണകൂടം അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളും മറ്റു തടസ്സങ്ങളും ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഈ നിർദ്ദേശമെന്ന് താലിബാൻ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങൾ ചൂണ്ടിക്കട്ടിയാണ് ഇങ്ങനെയൊരു നടപടി.

Story highlight : Taliban  used whips against protesting women in kabul.